Friday, November 9, 2012

എന്താണ് നിങ്ങളുടെ ഫേസ് ബുക്ക് അക്കൌണ്ട് നിങ്ങളെപ്പറ്റി പറയുന്നത് ?



ഒരുപാട് മലയാളികള്‍ ഇന്ന് ഫേസ് ബുക്കിലുണ്ട്. എല്ലാ ദിവസവും ലക്ഷക്കണക്കിന്‌ സന്ദേശങ്ങളാണ് ഇന്ന് മലയാളത്തില്‍ ഫേസ്  ബുക്കിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സഹോദരങ്ങള്‍ എന്ത് ചെയ്യുന്നു എന്നു നമുക്കറിയില്ല എങ്കിലും ഫേസ് ബുക്കിലെ സുഹൃത്ത്‌ എന്ത് ചെയ്യുന്നു എന്ന് നമുക്കറിയാം. ഒരുപാട് വികാര വിചാരങ്ങള്‍ ദിനം പ്രതി ഇങ്ങിനെ ഫേസ് ബുക്കുവഴി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
മലയാളികളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വളരെ സീരിയസ്സായി തന്നെ പങ്കെടുക്കുന്നു. ഒരു പക്ഷേ ചിലര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളതിലും അധികം സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി എന്നും വരാം. ഇങ്ങിനെ കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടാവുന്നത് ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നെഗറ്റീവ് ചിന്താഗതികള്‍ ഉള്ളവര്‍ തങ്ങളുടെ സുഹൃദ് വലയത്തില്‍ ഉള്ളവരെ നെഗറ്റീവ് ആശയങ്ങള്‍ പറഞ്ഞ് മടുപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങിനെ ഉള്ളവരെ ആളുകള്‍ അധികം ഇഷ്ടപ്പെടില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ഫേസ് ബുക്കില്‍ അനാവരണം ചെയ്യപ്പെടുന്ന വ്യക്തി വിശേഷങ്ങള്‍
ചിലര്‍ തങ്ങള്‍ പോസ്റ്റു ചെയ്ത കാര്യങ്ങള്‍ ആരെങ്കിലും ലൈക് ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ കമന്റു ചെയ്തിട്ടുണ്ടോ എന്നൊക്കെ എപ്പോഴും നോക്കുകയും അതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കുകയും  ഒക്കെ ചെയ്യാറുണ്ട്. എല്ലാവരും ഇത് ചെയ്യാറുണ്ട് എന്നിരിക്കിലും ചിരെങ്കിലും ഇതില്‍ ആകാംഷയുള്ളവര്‍  ആണെന്ന് മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന് വിചാരിക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍ ആയിരിക്കും ഇത്. നമ്മളെപ്പറ്റി മറ്റുള്ളവര്‍ക്ക് ചിന്തിക്കുവാനുള്ള സമയം ഒരിക്കലും കാണില്ല എന്ന സത്യം മനസ്സിലാക്കുക. അഥവാ ആരെങ്കിലും എന്തെങ്കിലുമൊക്കെ കരുതി എന്ന് ചിന്തിച്ച് നമ്മള്‍ വ്യാകുലപ്പെടേണ്ട കാര്യവും ഇല്ല.
തുറന്നു പറയുന്നവര്‍
ചിലര്‍ തങ്ങളുടെ കാര്യങ്ങള്‍ എല്ലാം തുറന്നു പറയുന്നവര്‍ ആയിരിക്കും. സ്വന്തം ജീവിതത്തിലും അവര്‍ അങ്ങിനെ ആയിരിക്കും. സ്വന്തം കാര്യങ്ങള്‍ തുറന്നു പറയുവാന്‍ കൂടുതല്‍ ആളുകളെ കിട്ടി എന്നായിരിക്കും ഇവര്‍ കരുതുക.
“ഇക്കാലത്ത് ആരെയും വിശ്വസിക്കുവാന്‍ കൊള്ളില്ല.”
ഇങ്ങിനെ പറയുന്നവര്‍ തങ്ങള്‍ക്ക് വേണ്ടതെന്താണെന്ന് വ്യക്തമാക്കാറില്ല. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ല എന്നറിയുമ്പോള്‍ അവര്‍ക്ക് ദേഷ്യം വരുന്നു. ഇത്തരക്കാര്‍ ഒരിക്കലും സംതൃപ്തര്‍ ആവില്ല എന്നാണു വിദഗ്ദര്‍ പറയുന്നത്.
“എനിക്ക് നല്ല സുഖമില്ല. ജീവിതം വളരെ കഷ്ടത്തിലാണ്”
ഇങ്ങിനെയുള്ളവര്‍ക്ക് ജീവിതത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴും ആവശ്യമാണ്‌ .എന്ത് തരത്തില്‍ ഉള്ള ശ്രദ്ധ ആയാലും അത് കിട്ടുക വഴി ഒരു തരം സുഖം ഇവര്‍ അനുഭവിക്കുന്നു.
“ഞാനിപ്പോള്‍ വളരെ മനോഹരമായ ഒരു സ്ഥലത്താണ്. ജീവിതം ആസ്വദിക്കുന്നു.”
ഇങ്ങിനെ പറയുന്നവര്‍ എപ്പോഴും തങ്ങളുടെ ജീവിതത്തിന്റെ നല്ല വശങ്ങള്‍ മാത്രമേ പറയുകയുള്ളൂ. മോശം കാര്യങ്ങള്‍ ഇവര്‍ മറച്ചു പിടിക്കും. ജീവിതത്തില്‍ പല അപര്യാപ്തതകളും ഇവര്‍ക്ക് ഉണ്ടാകാം.
“എനിക്കെന്റെ ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ വളരെ ഇഷ്ടമാണ് ..ഐ ലവ് യു ആന്‍ഡ്‌ ഐ മിസ്സ്‌ യു ..”
മിക്കവാറും ഇവര്‍ തമ്മില്‍ എന്തെങ്കിലും സീരിയസ് ആയ പ്രശ്നം ഉണ്ടാവും. സാധാരണ ഭാര്യയും ഭര്‍ത്താവും ഇങ്ങിനെയൊന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കില്ല.


Muhmmed Sadik,
Muhammed Sadik Mfd.
SMEG COLLEGE CHEMMAD.
PALAKKAL.
SYNTAX E- CARE CHEMMAD.
LOVE BOYS SMEG COLLEGE.
CHEMMAD.
MHSS MOONNIYOUR.
MOONNIYOUR ALINCHUVADU.
CHELARI.



muhammedsadikmfd1.blogspot.commuhammedsadikmfd1.blogspot.com


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home