പ്രണയം....
കണ്ണുകളില്‍ സ്വപ്‌നങ്ങള്‍ നിറച്ചവ൪ക്ക് യാഥാ൪ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ ഒരു കുമ്പസാരം മിഴികളില്‍ വിളക്കുകള്‍ തെളിച്ചവന് അനഘമായ നിധിയുടെ ലഭ്യത... കണക്കുകള്‍ കൂട്ടുന്ന സ്വാ൪ത്ഥന് എന്നും വെറുതെയൊരു തമാശ… പറന്നു നടക്കാന്‍ മാത്രം കൊതിക്കുന്ന ശലഭങ്ങള്‍ക്ക് ഭംഗിയുള്ള പൂവിലെ തേനിന്റെ മറക്കാനാവാത്ത മധുരം… പിന്നേ പിന്നേ ലോകത്തിനു മുമ്പില്‍ അതിരുകള്‍ മാഞ്ഞു പോവുമ്പോഴും വളവുകളിലും, തിരുവുകളിലും ശങ്കിച്ച് നില്‍ക്കുന്ന
വിഡ്ഢിയുടെ പുസ്തകതാളിലേ വലിയൊരു പൂജ്യമാണോ പ്രണയം !? കടപ്പാടുകളുടെ കയങ്ങളില്‍ തളര്‍ന്നു പോയവര്‍ക്ക് വികൃതമായ ജീവിതത്തിലേക്കുള്ള ക്ഷണക്കത്തോ പ്രണയം !? കഥയറിയാതെ കതിരും, പതിരും വേര്‍തിരിക്കാന്‍ പറയുന്നവര്‍ക്ക് പിടികിട്ടാ സമസ്യയോ പ്രണയം !? പലപ്പോഴും... ആദ്യം ഒരു വര്‍ഷം... നിറച്ചാര്‍ത്ത് തീര്‍ക്കുന്ന വസന്തം... തളര്‍ന്ന പക്ഷിയുടെ ചിറകടി... കൊഴിഞ്ഞ മനോഹരമാം ശലഭചിറകുകള്‍... എങ്കിലുമീ... പ്രണയത്തിന്‍ ഇണക്കങ്ങള്‍, കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിശ്വാസങ്ങള്‍, നോവുകള്‍ സ്വപ്‌നങ്ങള്‍... എല്ലാം മനോഹരങ്ങള്‍ തന്നെ, അല്ലേ ! ?
മുഹമ്മദ് സാദിഖ്...,
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home