MUHAMMED SADIK
Saturday, November 10, 2012
Friday, November 9, 2012
എന്താണ് നിങ്ങളുടെ ഫേസ് ബുക്ക് അക്കൌണ്ട് നിങ്ങളെപ്പറ്റി പറയുന്നത് ?
ഒരുപാട് മലയാളികള്‍ ഇന്ന് ഫേസ് ബുക്കിലുണ്ട്. എല്ലാ ദിവസവും ലക്ഷക്കണക്കിന് സന്ദേശങ്ങളാണ് ഇന്ന് മലയാളത്തില്‍ ഫേസ് ബുക്കിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സഹോദരങ്ങള്‍ എന്ത് ചെയ്യുന്നു എന്നു നമുക്കറിയില്ല എങ്കിലും ഫേസ് ബുക്കിലെ സുഹൃത്ത് എന്ത് ചെയ്യുന്നു എന്ന് നമുക്കറിയാം. ഒരുപാട് വികാര വിചാരങ്ങള്‍ ദിനം പ്രതി ഇങ്ങിനെ ഫേസ് ബുക്കുവഴി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
മലയാളികളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വളരെ സീരിയസ്സായി തന്നെ പങ്കെടുക്കുന്നു. ഒരു പക്ഷേ ചിലര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളതിലും അധികം സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി എന്നും വരാം. ഇങ്ങിനെ കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടാവുന്നത് ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നെഗറ്റീവ് ചിന്താഗതികള്‍ ഉള്ളവര്‍ തങ്ങളുടെ സുഹൃദ് വലയത്തില്‍ ഉള്ളവരെ നെഗറ്റീവ് ആശയങ്ങള്‍ പറഞ്ഞ് മടുപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങിനെ ഉള്ളവരെ ആളുകള്‍ അധികം ഇഷ്ടപ്പെടില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ഫേസ് ബുക്കില്‍ അനാവരണം ചെയ്യപ്പെടുന്ന വ്യക്തി വിശേഷങ്ങള്‍
ചിലര്‍ തങ്ങള്‍ പോസ്റ്റു ചെയ്ത കാര്യങ്ങള്‍ ആരെങ്കിലും ലൈക് ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ കമന്റു ചെയ്തിട്ടുണ്ടോ എന്നൊക്കെ എപ്പോഴും നോക്കുകയും അതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എല്ലാവരും ഇത് ചെയ്യാറുണ്ട് എന്നിരിക്കിലും ചിരെങ്കിലും ഇതില്‍ ആകാംഷയുള്ളവര്‍ ആണെന്ന് മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന് വിചാരിക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍ ആയിരിക്കും ഇത്. നമ്മളെപ്പറ്റി മറ്റുള്ളവര്‍ക്ക് ചിന്തിക്കുവാനുള്ള സമയം ഒരിക്കലും കാണില്ല എന്ന സത്യം മനസ്സിലാക്കുക. അഥവാ ആരെങ്കിലും എന്തെങ്കിലുമൊക്കെ കരുതി എന്ന് ചിന്തിച്ച് നമ്മള്‍ വ്യാകുലപ്പെടേണ്ട കാര്യവും ഇല്ല.
തുറന്നു പറയുന്നവര്‍
ചിലര്‍ തങ്ങളുടെ കാര്യങ്ങള്‍ എല്ലാം തുറന്നു പറയുന്നവര്‍ ആയിരിക്കും. സ്വന്തം ജീവിതത്തിലും അവര്‍ അങ്ങിനെ ആയിരിക്കും. സ്വന്തം കാര്യങ്ങള്‍ തുറന്നു പറയുവാന്‍ കൂടുതല്‍ ആളുകളെ കിട്ടി എന്നായിരിക്കും ഇവര്‍ കരുതുക.
“ഇക്കാലത്ത് ആരെയും വിശ്വസിക്കുവാന്‍ കൊള്ളില്ല.”
ഇങ്ങിനെ പറയുന്നവര്‍ തങ്ങള്‍ക്ക് വേണ്ടതെന്താണെന്ന് വ്യക്തമാക്കാറില്ല. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ല എന്നറിയുമ്പോള്‍ അവര്‍ക്ക് ദേഷ്യം വരുന്നു. ഇത്തരക്കാര്‍ ഒരിക്കലും സംതൃപ്തര്‍ ആവില്ല എന്നാണു വിദഗ്ദര്‍ പറയുന്നത്.
“എനിക്ക് നല്ല സുഖമില്ല. ജീവിതം വളരെ കഷ്ടത്തിലാണ്”
ഇങ്ങിനെയുള്ളവര്‍ക്ക് ജീവിതത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴും ആവശ്യമാണ് .എന്ത് തരത്തില്‍ ഉള്ള ശ്രദ്ധ ആയാലും അത് കിട്ടുക വഴി ഒരു തരം സുഖം ഇവര്‍ അനുഭവിക്കുന്നു.
“ഞാനിപ്പോള്‍ വളരെ മനോഹരമായ ഒരു സ്ഥലത്താണ്. ജീവിതം ആസ്വദിക്കുന്നു.”
ഇങ്ങിനെ പറയുന്നവര്‍ എപ്പോഴും തങ്ങളുടെ ജീവിതത്തിന്റെ നല്ല വശങ്ങള്‍ മാത്രമേ പറയുകയുള്ളൂ. മോശം കാര്യങ്ങള്‍ ഇവര്‍ മറച്ചു പിടിക്കും. ജീവിതത്തില്‍ പല അപര്യാപ്തതകളും ഇവര്‍ക്ക് ഉണ്ടാകാം.
“എനിക്കെന്റെ ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ വളരെ ഇഷ്ടമാണ് ..ഐ ലവ് യു ആന്‍ഡ് ഐ മിസ്സ് യു ..”
മിക്കവാറും ഇവര്‍ തമ്മില്‍ എന്തെങ്കിലും സീരിയസ് ആയ പ്രശ്നം ഉണ്ടാവും. സാധാരണ ഭാര്യയും ഭര്‍ത്താവും ഇങ്ങിനെയൊന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കില്ല.
Muhmmed Sadik,
Muhammed Sadik Mfd.
SMEG COLLEGE CHEMMAD.
PALAKKAL.
SYNTAX E- CARE CHEMMAD.
LOVE BOYS SMEG COLLEGE.
CHEMMAD.
MHSS MOONNIYOUR.
MOONNIYOUR ALINCHUVADU.
CHELARI.
muhammedsadikmfd1.blogspot.commuhammedsadikmfd1.blogspot.com
സ്ത്രിധനത്തെ കുറിച്ചും സ്ത്രീപീഡനങ്ങളെ കുറിച്ചും പ്രതിപാദിക്കാത്ത മേഖലകള്‍ ചുരുക്കം. വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും കുടുംബ കോടതികളും പെരുകിക്കൊണ്ടിരിക്കുമ്പോഴും അതിനു മീതെയായി ഇത്തരം പ്രശ്‌നങ്ങളും ദുരുഹ മരണങ്ങളും കൂടിവരുന്നു.ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീ ഇന്ന് മുന്‍പന്തില്‍ലാണു് .ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സ്ത്രീകള്‍ സമരത്തിനിറങ്ങി പുറപ്പെടുന്നു. ഇങ്ങനൊയൊക്കെയാണെങ്കിലും സ്ത്രീ പീഡന കഥകളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം നിത്യ സംഭവങ്ങളാകുന്നു. ഇതിനൊരു പരിഹാരം നാം കണ്ടെത്തിയേ മതിയാകൂ.
വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം കഥകള്‍ കണ്ട് മനസ് മരവിച്ചാണ് ഈകുറിപ്പെഴുതുന്നത്. സ്ത്രീകള്‍ മാത്രമാണോ മരണത്തിന്റെ പിടിയിലകപ്പെടുന്നത് എത്രയോ നിഷ്‌കളങ്ക്കരായ കുഞ്ഞുങ്ങളും ഇതിന്റെ ബലിയാടുകളാകുന്നു.എന്തിനാണിവര്‍ മുല്ലപ്പൂമൊട്ടുപോലുള്ള പിഞ്ചു പൈതങ്ങളെ നിഷ്‌കരുണം വധിക്കുന്നത് എന്തിനാണ് സര്‍വ്വശക്തനായ നാഥന്റെ ജോലി സ്വയം ഏറ്റെടുക്കുന്നത്. ഇത്ര അധപതിച്ചുവോ നമ്മുടെ സമൂഹം. ദൈവം വരദാനമായി നല്‍കിയ ജീവിതം നശിപ്പിച്ചു കളയാന്‍ മനുഷ്യര്‍ക്കെന്താണധികാരം. അവന്റെ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് നന്മയില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കുന്നവര്‍ ക്കല്ലേ വിജയം. ആത്മഹത്യ ഒരു എടുത്തുചാട്ടമാണ് ജീവിതത്തിനു മുന്നിലെ ഒരു തോറ്റുകൊടുക്കലാണത്. കുടുംബമാകുമ്പോള്‍ പല തിക്താനുഭവങ്ങളൂം ഉണ്ടായേക്കാം. സഹിക്കാവുന്നതിലും അധിക യാതനകള്‍ അനുഭവിചേക്കാം. പക്ഷെ ഇതിന് പരിഹാരമായി ഒരിക്കലും ആത്മഹത്യയെ കാണരുത്. ‘വറചട്ടിയില്‍ നിന്നും എരിതീയിലേക്ക്’ എന്ന അവസ്ഥയാകുമത്. സഹനങ്ങള്‍ ഒരുപാട് സഹിച്ച് നാഥന്റെ കോപത്തിനിരയായി മടങ്ങിയാല്‍ പരലോകത്ത് കടുത്ത ശിക്ഷ തന്നെ ലഭിക്കും. കലഹങ്ങള്‍ പരമാവധി ഉണ്ടാകാതെ നോക്കുകയും കുടുംബഭദ്രത കൈവരിക്കാനും സ്ത്രീകള്‍ ശ്രമിക്കുക ഒന്നിച്ച് ജീവിക്കാന്‍ ഒരു കാരണവശാലും സാധിക്കില്ലെന്ന് പരിപൂര്‍ണവിശ്വാസ മുണ്ടെങ്കില്‍ വേര്‍പിരിയുക.
എന്നാല്‍ ആത്മഹത്യയില്‍ നിന്നുംകൊലപാതകങ്ങളില്‍ നിന്നും മോചനം കിട്ടുമല്ലോ. ഒന്നുമറിയാത്ത പാവം സ്ത്രീകള്‍ക്ക് കുടുംബ കോടതികളും കൌണ്‍സിലിംഗിലൂടെ വനിതാസംഘടനകളും പിന്തുണ നല്‍കുക.
സ്ത്രീധനത്തെ പ്രസംഗികരും എഴുത്തുകാരും മതപണ്ഡിതന്മാരും എതിര്‍ക്കുകയും അതിനെതിരെ പ്രസംഗിക്കുകയും പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്യുന്നങ്കിലും സ്ത്രീ!ധനം സമൂഹത്തില്‍ നിന്ന് മാറ്റപ്പെട്ടില്ല. ദീനീ ബോധവും ഉത്തമ സ്വഭാവ ഗുണങ്ങളുമുള്ള സ്ത്രീതന്നെ ഒരു ധനമല്ലെ. പിന്നെന്തിന് സ്ത്രീധനം എന്ന ദുഷിച്ച ധനം വേറെ. മനുഷ്യന്‍ ഇന്ന് പുരോഗതിയുടെ ഉച്ചകോടിയിലെത്തിനില്‍ക്കുമ്പോഴും ഒരു വിഭാഗം ജനങ്ങള്‍ ഇങ്ങിനെ നശിക്കുന്നത് വളരെ ഖേദകരം തന്നെ. പുറമെ ആദര്‍ശ ശാലികളായ പലരും സ്വന്തം കാര്യം വരുമ്പോള്‍ ഇതിന് മുതിരുന്നു. സ്ത്രീധന കാര്യത്തില്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയാണ് മുന്നിട്ടിറങ്ങുന്നതെന്ന് തോന്നുന്നു. തൊട്ടടുത്തവീട്ടില്‍ വാങ്ങിയതിനേക്കാള്‍ ഇരട്ടി തന്റെ വീട്ടില്‍ കൊണ്ടു വരണമെന്ന മത്സര ബുദ്ധിയാണ് ഓരോസ്ത്രീക്കും ഇങ്ങിനെയായിരിക്കെ ഇതിനെക്കുച്ചുള്ള ചര്‍ച്ച വിഡ്ഡിത്തമാകും. അത്യാഗ്രഹം എന്നവസ്സനിക്കുന്നുവോ അന്നേ ഇതിന് പരിഹാരമാകൂ.
ഇന്ന് ഗള്‍ഫ്ഭര്‍ത്താക്കന്‍ മാരേയാണ് ഓരോ കുടുംബവും മക്കളെ ഏല്‍പ്പിക്കാന്‍ അന്വേഷിക്കുന്നത് ഇതിനുള്ള ന്യായം നാട്ടില്‍ നിന്നാല്‍ മിച്ചം ഒന്നും മുണ്ടാകില്ല എന്നതാണ്. ശരിയായിരിക്കാം.നാട്ടില്‍ ജോലിയുള്ളവര്‍ക്ക് അധികം പത്രാസോടെ ജീവിക്കാന്‍ സാധിക്കില്ല.എങ്കിലും മനസമാധാനത്തോടെ ഉല്ലസത്തോടെ ഉള്ളത് കൊണ്ട്‌പെരുന്നാളാക്കാം.സന്തോഷാവസരങ്ങളിലും സങ്കടത്തിലും പങ്കുചേരാന്‍ പങ്കാളിയില്ലാതിരുന്നാല്‍ പിന്നിട് ഈവികാരങ്ങളൊക്കെ ആരുമായി പങ്കുവെക്കും.ആര്‍ഭാടങ്ങളില്ലങ്കിലും മഴയും വെയിലും ഒന്നിച്ചനുഭവിക്കാം. നിറയെ ആഭരണങ്ങളും ഉയര്‍ന്ന സ്ത്രീധനവും കൊടുത്ത് വിവാഹം കഴിപ്പിച്ചയച്ചാലും ഉത്തരവാദിത്തങ്ങളീല്‍ നിന്നും ഒരു പിതാവിന് തലയൂരാന്‍ സാധിക്കുമോ? അവളുടെ പിന്നീടുള്ള ജീവിതം സുഖകരമാകുമെന്ന് തോന്നുന്നുണ്ടോ. നേരെ പരിചയപ്പെടും മുമ്പെ ഗള്‍ഫിലേക്ക് പറന്നകന്ന ഭര്‍ത്താവ്. കുത്തുവാക്കുകളും പീഡനങ്ങളൂം ഒരു ഭാഗത്ത് .സ്‌നേഹത്തിന് വേണ്ടി കൊതിക്കുന്നൊരു മനസ് മറുഭാഗത്ത്.
മരുമക്കളെജോലിക്കായിമാത്രം കൊണ്ടുവന്നതാണെന്നാണ് ചിലവീ ട്ടുകാരുടെമനോഭാവം ചെയ്യുന്നജോലില്‍ എന്തെങ്കിലും കുറ്റംകണ്ടു പിടിക്കുകയാണ്പ്രധാന ജോലി അവളിലെ
നന്മയെ കാണാന്‍ ആരുമില്ല ആയിരം നന്മക്കിടയില്‍ ഒരു കുറ്റമുണ്ടങ്കില്‍ അത് ചുഴിഞ്ഞ് ടുത്ത് കുറ്റപ്പെടുത്താനാണ്ശ്രമം
നന്മയെ കാണാന്‍ ആരുമില്ല ആയിരം നന്മക്കിടയില്‍ ഒരു കുറ്റമുണ്ടങ്കില്‍ അത് ചുഴിഞ്ഞ് ടുത്ത് കുറ്റപ്പെടുത്താനാണ്ശ്രമം
സൌന്ദര്യ കാര്യത്തിലുണ്ടാകുന്ന പ്രശ്‌നവും സ്ത്രീപീഡന കഥകളില്‍ ഒട്ടും കുറവില്ല.സൌന്ദര്യവും നിറവും എല്ലാം പടച്ചവന്‍ നല്‍കുന്നതല്ലെ.അതില്‍ മനുഷ്യര്‍ക്കാര്‍ക്കും കൈകടത്താന്‍ സാധിക്കില്ലല്ലോ. സൌന്ദര്യ കുറവ് മൂലം നമ്മുടെ നാട്ടില്‍ വിവാഹിതരായ പെണ്‍കുട്ടികള്‍ ദുരിതമനുഭിക്കുന്നുണ്ട്. തങ്ങള്‍ എത്ര വിരൂപരായാലും വരുന്ന പെണ്ണുങ്ങള്‍ ലോകൈക സുന്ദരികളായിരിക്കണമെന്നാണ് വരന്റെയും ബന്ധുക്കളുടെയും ആവശ്യം. വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ട് വന്നശേഷം സൌന്ദര്യ കാര്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ച് പെണ്‍കുട്ടികളെ തളര്‍ത്തുന്നു. ഇത് കഴിഞ്ഞേ ഉള്ളൂ അച്ചടക്കത്തിന്റെയും ദീനീബോധത്തിന്റെയും കാര്യം.
സൌന്ദര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത മനുഷ്യന് അവന്റെ സ്വഭാവം മെച്ചപ്പെടുത്താന്‍ സാധിക്കുമല്ലോ.നല്ല സ്വഭാവമാണ് ഒരു മനുഷ്യന്റെ എറ്റവും വലിയ സൌന്ദര്യം.മണ്ണിലേക്ക് വെച്ച് മുന്നാം നാള്‍ നാം കാത്ത് സൂക്ഷിക്കുന്ന ഈ സൌന്ദര്യം മണ്ണിലേക്ക് അലിഞ്ഞ് ചേര്‍ന്നില്ലേ.സുന്ദരന്മാരും സുന്ദരികളുമാണാന്ന് വെച്ച് പുഴു അരിച്ച് ശരീരം മണ്ണായി മാറാതിരിക്കുന്നില്ലല്ലോ. മണ്ണിനാല്‍ സ്യഷ്ടിച്ച് മണ്ണിലേക്ക് തന്നെ മടക്കേണ്ട മനുഷ്യാ,അല്‍പ കാലത്തെ ഇഹലോക വാസത്തില്‍ സന്തോഷത്തോടെയും സമാധാനാത്തോടെയും കഴിയാന്‍ ശ്രമിച്ചുകൂടെ.വെട്ടിപ്പിടിച്ച് നേടിയതല്ലാം അന്ത്യനാളില്‍ കൂടെ ക്കൊണ്ടുപോകുമോ?. ഈയടുത്ത കാലത്ത് എന്റെ പരിചയത്തിലുള്ള ഒരാള്‍ക്കുണ്ടായ സംഭവം പറയാം.അഞ്ച് വര്‍ഷം മുമ്പ് മകളുടെ വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്വര്‍ണം മുഴുവനായി കൊടുക്കാന്‍ കഴിഞ്ഞില്ല. കാശുണ്ടാകുമ്പോള്‍ കുറേശ്ശെയായി കൊടുക്കാമെന്നായിരുന്നു കരാറ് .വിവാഹ ദിവസം അണിയാന്‍ വായ്പയായി കിട്ടിയ ആഭരണങ്ങള്‍ അതിന്റെ ഉടമക്കാര്‍ തിരിച്ചു വാങ്ങിയ നാള്‍ തൊട്ട് കുറ്റപ്പെടുത്തലുകളും ശകാര വര്‍ഷവുമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഈ കുട്ടിയുടെ പിറകെ കൂടി . രണ്ട് വര്‍ഷമായി കുഞ്ഞില്ലാത്ത വിഷമവും വീട്ടിലെ ചുറ്റുപാടില്‍ നിന്നുള്ള മാനസിക പിരിമുറുക്കവും ഈ കുട്ടിയുടെ മാനസിക നിലയതന്നെ തകരാറിലാക്കി.വീട്ടുകാര്‍ അരമുറുക്കി പട്ടിണി കിടന്ന് ഒരു ലക്ഷം രൂപ ഉണ്ടാക്കി .അതിന് കിട്ടുന്ന സ്വര്‍ണം വാങ്ങാമെന്ന് വെച്ചപ്പോള്‍ മരുമകന് കാശിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് ഇനീ! ഈ വാങ്ങുന്ന കാശിന്റെ സ്വര്‍ണം കുറച്ചു നല്‍കിയാല്‍ മതി എന്ന് പറഞ്ഞ് വീട്ടുകാര്‍ കാശുമായി പോയി .പക്ഷെ ശകാരം ഒരു വശത്ത് അരങ്ങ് തകര്‍ക്കുന്നുണ്ട് .അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയായ പെണ്ണിനെ പ്രസവം കഴിഞ്ഞ് പോകുമ്പോഴെങ്കിലും ബാക്കിയുള്ള സ്വര്‍ണത്തിന് പരിഹാരം കാണണമെന്ന് കരുതി ഉപ്പയില്ലത്ത ആ കുട്ടിയുടെ വീട്ടുകാര്‍ നെട്ടോട്ടമോടുന്നു. ഇപ്പോള്‍ വരന്റെ വീട്ടുകാര്‍ പറയുന്നത് അന്ന് വാങ്ങിയ കാശ് തിരുച്ചു തരാം വിവാഹ ദിവസം പറഞ്ഞതിന് അനുസരിച്ചുള്ള സ്വര്‍ണം വാങ്ങി തരണമെന്ന്. നോക്കണേ സ്വാര്‍ഥമോഹിയായ മനുഷ്യന്റെ (കു)ബുദ്ധി.അന്ന് 5000;ത്തില്‍ താഴെ ഒരു പവന് ഉണ്ടായിരുന്നത് ഇന്ന് 15,000ത്തിലാണ്. വാക്കു പറഞ്ഞതിന് ഇന്ന് എന്ത് വിലയാണുള്ളത്. അതല്ലങ്കില്‍ വേറൊരു പോംവഴി അവര്‍ പറഞ്ഞത് ഇന്ന് ഒരു ലക്ഷം രൂപക്ക് എത്രസ്വര്‍ണം കിട്ടും അതിന്റെ ബാക്കി നല്‍കിയാ മതി എന്ന്. എങ്ങിനെയായാലും അവര്‍ക്ക് കിട്ടേണ്ടത് കിട്ടുക തന്നെ വേണം.മറ്റുള്ളവര്‍ പട്ടിണി കിടന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാതേയും മറ്റുള്ളവരോട് ഇരന്നും വേണോ തന്റെ ആര്‍ഭാടങ്ങള്‍ നടത്താന്‍.ഗതികെട്ട ഒരു കുടുംബത്തിന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള ഈ സമ്പത്ത് എന്ത് നിയമത്തിന്റെ പേരിലാണ് ഇക്കൂട്ടര്‍ കൈക്കലാകുന്നത് .പ്രായമായ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കി യുവാക്കള്‍ ഇതിന് എതിര് നില്‍ക്കണം. ചിലര്‍ സ്ത്രീധനമായി കിട്ടുന്ന കാശ് കൊണ്ടാണ് മഹര്‍ വാങ്ങുന്നത് .ഇത്രയധികം ലജ്ജാകരമായ മറ്റെന്ത് അവസ്ഥയാണുള്ളത് സ്ത്രീധനം ഇത്ര അധികം വങ്ങാന്‍ എന്താകാരണ മെന്ന് ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി എന്താണെന്നറിയാമോ, പെണ്ണിന് ആവശ്യമായ മഹര്‍ വസ്ത്രങ്ങള്‍ മറ്റ് കല്ല്യാണ ചിലവുകള്‍ ഇവയല്ലാം നടത്താന്‍ വേറെകാശ് ഇല്ല എന്ന്. എന്തിന് താങ്ങാന്‍ കഴിയാത്ത മഹറും വസ്ത്രങ്ങളും വാങ്ങുന്നത്. സ്ത്രീധന കാശ് കൊണ്ട് വിവാഹ ചിലവ് നടത്തുകയെന്നാല്‍ മോശമായ ഏര്‍പ്പാടല്ലേ. ഇതില്‍ നിന്നല്ലാം മാറ്റം വരണം.സ്ത്രീതന്നെ സ്ത്രീയുടെ പ്രധാന ശത്രുവായി മാറരുത്.
സൌന്ദര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത മനുഷ്യന് അവന്റെ സ്വഭാവം മെച്ചപ്പെടുത്താന്‍ സാധിക്കുമല്ലോ.നല്ല സ്വഭാവമാണ് ഒരു മനുഷ്യന്റെ എറ്റവും വലിയ സൌന്ദര്യം.മണ്ണിലേക്ക് വെച്ച് മുന്നാം നാള്‍ നാം കാത്ത് സൂക്ഷിക്കുന്ന ഈ സൌന്ദര്യം മണ്ണിലേക്ക് അലിഞ്ഞ് ചേര്‍ന്നില്ലേ.സുന്ദരന്മാരും സുന്ദരികളുമാണാന്ന് വെച്ച് പുഴു അരിച്ച് ശരീരം മണ്ണായി മാറാതിരിക്കുന്നില്ലല്ലോ. മണ്ണിനാല്‍ സ്യഷ്ടിച്ച് മണ്ണിലേക്ക് തന്നെ മടക്കേണ്ട മനുഷ്യാ,അല്‍പ കാലത്തെ ഇഹലോക വാസത്തില്‍ സന്തോഷത്തോടെയും സമാധാനാത്തോടെയും കഴിയാന്‍ ശ്രമിച്ചുകൂടെ.വെട്ടിപ്പിടിച്ച് നേടിയതല്ലാം അന്ത്യനാളില്‍ കൂടെ ക്കൊണ്ടുപോകുമോ?. ഈയടുത്ത കാലത്ത് എന്റെ പരിചയത്തിലുള്ള ഒരാള്‍ക്കുണ്ടായ സംഭവം പറയാം.അഞ്ച് വര്‍ഷം മുമ്പ് മകളുടെ വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്വര്‍ണം മുഴുവനായി കൊടുക്കാന്‍ കഴിഞ്ഞില്ല. കാശുണ്ടാകുമ്പോള്‍ കുറേശ്ശെയായി കൊടുക്കാമെന്നായിരുന്നു കരാറ് .വിവാഹ ദിവസം അണിയാന്‍ വായ്പയായി കിട്ടിയ ആഭരണങ്ങള്‍ അതിന്റെ ഉടമക്കാര്‍ തിരിച്ചു വാങ്ങിയ നാള്‍ തൊട്ട് കുറ്റപ്പെടുത്തലുകളും ശകാര വര്‍ഷവുമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഈ കുട്ടിയുടെ പിറകെ കൂടി . രണ്ട് വര്‍ഷമായി കുഞ്ഞില്ലാത്ത വിഷമവും വീട്ടിലെ ചുറ്റുപാടില്‍ നിന്നുള്ള മാനസിക പിരിമുറുക്കവും ഈ കുട്ടിയുടെ മാനസിക നിലയതന്നെ തകരാറിലാക്കി.വീട്ടുകാര്‍ അരമുറുക്കി പട്ടിണി കിടന്ന് ഒരു ലക്ഷം രൂപ ഉണ്ടാക്കി .അതിന് കിട്ടുന്ന സ്വര്‍ണം വാങ്ങാമെന്ന് വെച്ചപ്പോള്‍ മരുമകന് കാശിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് ഇനീ! ഈ വാങ്ങുന്ന കാശിന്റെ സ്വര്‍ണം കുറച്ചു നല്‍കിയാല്‍ മതി എന്ന് പറഞ്ഞ് വീട്ടുകാര്‍ കാശുമായി പോയി .പക്ഷെ ശകാരം ഒരു വശത്ത് അരങ്ങ് തകര്‍ക്കുന്നുണ്ട് .അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയായ പെണ്ണിനെ പ്രസവം കഴിഞ്ഞ് പോകുമ്പോഴെങ്കിലും ബാക്കിയുള്ള സ്വര്‍ണത്തിന് പരിഹാരം കാണണമെന്ന് കരുതി ഉപ്പയില്ലത്ത ആ കുട്ടിയുടെ വീട്ടുകാര്‍ നെട്ടോട്ടമോടുന്നു. ഇപ്പോള്‍ വരന്റെ വീട്ടുകാര്‍ പറയുന്നത് അന്ന് വാങ്ങിയ കാശ് തിരുച്ചു തരാം വിവാഹ ദിവസം പറഞ്ഞതിന് അനുസരിച്ചുള്ള സ്വര്‍ണം വാങ്ങി തരണമെന്ന്. നോക്കണേ സ്വാര്‍ഥമോഹിയായ മനുഷ്യന്റെ (കു)ബുദ്ധി.അന്ന് 5000;ത്തില്‍ താഴെ ഒരു പവന് ഉണ്ടായിരുന്നത് ഇന്ന് 15,000ത്തിലാണ്. വാക്കു പറഞ്ഞതിന് ഇന്ന് എന്ത് വിലയാണുള്ളത്. അതല്ലങ്കില്‍ വേറൊരു പോംവഴി അവര്‍ പറഞ്ഞത് ഇന്ന് ഒരു ലക്ഷം രൂപക്ക് എത്രസ്വര്‍ണം കിട്ടും അതിന്റെ ബാക്കി നല്‍കിയാ മതി എന്ന്. എങ്ങിനെയായാലും അവര്‍ക്ക് കിട്ടേണ്ടത് കിട്ടുക തന്നെ വേണം.മറ്റുള്ളവര്‍ പട്ടിണി കിടന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാതേയും മറ്റുള്ളവരോട് ഇരന്നും വേണോ തന്റെ ആര്‍ഭാടങ്ങള്‍ നടത്താന്‍.ഗതികെട്ട ഒരു കുടുംബത്തിന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള ഈ സമ്പത്ത് എന്ത് നിയമത്തിന്റെ പേരിലാണ് ഇക്കൂട്ടര്‍ കൈക്കലാകുന്നത് .പ്രായമായ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കി യുവാക്കള്‍ ഇതിന് എതിര് നില്‍ക്കണം. ചിലര്‍ സ്ത്രീധനമായി കിട്ടുന്ന കാശ് കൊണ്ടാണ് മഹര്‍ വാങ്ങുന്നത് .ഇത്രയധികം ലജ്ജാകരമായ മറ്റെന്ത് അവസ്ഥയാണുള്ളത് സ്ത്രീധനം ഇത്ര അധികം വങ്ങാന്‍ എന്താകാരണ മെന്ന് ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി എന്താണെന്നറിയാമോ, പെണ്ണിന് ആവശ്യമായ മഹര്‍ വസ്ത്രങ്ങള്‍ മറ്റ് കല്ല്യാണ ചിലവുകള്‍ ഇവയല്ലാം നടത്താന്‍ വേറെകാശ് ഇല്ല എന്ന്. എന്തിന് താങ്ങാന്‍ കഴിയാത്ത മഹറും വസ്ത്രങ്ങളും വാങ്ങുന്നത്. സ്ത്രീധന കാശ് കൊണ്ട് വിവാഹ ചിലവ് നടത്തുകയെന്നാല്‍ മോശമായ ഏര്‍പ്പാടല്ലേ. ഇതില്‍ നിന്നല്ലാം മാറ്റം വരണം.സ്ത്രീതന്നെ സ്ത്രീയുടെ പ്രധാന ശത്രുവായി മാറരുത്.
ഒരുവശത്ത് ഇങ്ങിനെയെല്ലാം നടക്കുന്നുണ്ടെങ്കിലും മറുവശത്ത് ചെറിയ ശതമാനം പേരെങ്കിലും ഇതില്‍ നിന്നല്ലാം അകന്നു നിന്ന് മന്യമായി ജീവിക്കുന്നുണ്ട്. തികച്ചും വിത്യസ്ഥ ചുറ്റുപാടില്‍ നിന്നും വന്ന ലാളനയും സ്‌നേഹവും അനുഭവിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിയുന്നതോടെ വീട്ടിലെ സകല ഉത്തരവാദിത്തങ്ങളും ഏല്‍പ്പിച്ചു വീട്ടുകാര്‍ ഒരിക്കലും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി നില്‍ക്കരുത് .താങ്ങാന്‍ കഴിയാത്തഭാരം ചുമന്ന് ജീവിതം തന്നെ മടുത്ത് പോകുന്ന ഒരവസ്ഥ വരാം. പതുക്കെ പതുക്കെ ഒരു നല്ല വീട്ടമ്മയായി അവളെ വളര്‍ത്തുകയാണ് വേണ്ടത്. ശരിയും തെറ്റും സ്‌നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിയാല്‍ ഭര്‍ത്താവിന്റെ വീട് ഒരിക്കലും അവള്‍ക്ക് തടവറയാകില്ല. അവളിലെ വ്യക്തിയെ അംഗീകരിക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും നല്ല ആഗ്രഹങ്ങളെ സഫലമാക്കാനും വീട്ടുകാര്‍ സഹായിക്കണം.വീട്ടിലെ ഏല്ലാ! അംഗങ്ങളും സഹകരിച്ച് മുന്നോട്ട് പോകണം . മറ്റൊരു വീട്ടിലെ അംഗമായി അവളെ ഒരിക്കലും മാറ്റിനിര്‍ത്തപ്പെടരുത്.ഒരുവീട്ടില്‍ കഴിയുന്നവര്‍ക്കെല്ലാം അവരുടെതായ ബാധ്യതയുണ്ടന്ന് മനസ്സിലാക്കണം .അവരവര്‍ക്ക് ചെയ്യാവുന്നകാര്യങ്ങള്‍ അവരവര്‍ തന്നെ ചെയ്യാന്‍ ശ്രമിക്കണം. തനിക്ക് ചെയ്യാവുന്ന ജോലി ഒരിക്കലും മറ്റൊരാള്‍ ചെയ്തില്ലെങ്കില്‍ ശകാരിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ലന്നോര്‍ക്കണം.സ്‌നേഹ പൂര്‍ണമായ കുടുംബ ജീവിതം സാധ്യമാക്കണം. മനസുകള്‍ തമ്മില്‍ അകന്ന് കഴിഞ്ഞാല്‍ ജീവിതത്തില്‍ ഒരു സുഖവും കിട്ടില്ലെന്ന് ഓര്‍ക്കണം.
അതു പോലെ തന്നെ പ്രധാനമുള്ള ഒരു കാര്യമാണ് ഒരു പെണ്‍കുട്ടി യുടെ പെരുമാറ്റവും.വന്നുകയറുന്നവീട് സ്വന്തം വീടായി കാണാനും അവിടത്തെഅംഗങ്ങളെ സ്വന്തക്കാരായി കരുതാനും കഴിയുന്നവളായിരിക്കണം . തന്റെ ഭര്‍ത്താവിനെ നൊന്ത് പ്രസവിച്ച ഉമ്മയും കഷ്ടപ്പാടുകള്‍ക്ക് നടുവിലും അല്ലലറിയാതെ വളര്‍ത്തിയ ഉപ്പയും മുന്നോട്ടുള്ള ജിവിതത്തില്‍ മരുമകളായി വന്ന മകളുടെ സ്‌നേഹവും പരിചരണവും കിട്ടി ജിവിക്കണം.അവരെ പരിചരിക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനും ഒരു ഭാര്യക്കുള്ള ധാര്‍മിക ഉത്തരവാദിത്തം ഒരു പെണ്‍കുട്ടിയും വിസ്മരിച്ചുകൂടാ.
ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്ത് വെച്ചപെണ്‍കുട്ടിക്ക് .അതുവരെ ജിവിച്ച ചുറ്റുപാടില്‍ നിന്നും തികച്ചും വ്യത്യസ്ത ലോകത്ത് പറിച്ചു നടുകയാണ്. സ്വാതന്ത്രം കുറയുമ്പോയും ചിത്രശലഭങ്ങളെ പോലെ പാറി നടന്ന ജീവിതത്തിന്റെ നഷ്ടബോധം മനസ്സില്‍ നൊമ്പരപ്പാടായി മാറുമ്പൊഴും നിരാശ പ്പെടേണ്ട കാര്യമില്ല.ജീവിതത്തെ പലഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത് ബാല്യത്തില്‍ കുസ്യതിയും കൌമാരത്തില്‍ ചാപല്യവും യുവത്വത്തില്‍ പക്വതയും വര്‍ധക്യത്തില്‍ വീണ്ടും കുഞ്ഞായ നാളിലെ കുസ്യതിയുമൊക്കെയാണ് മനുഷ്യന്റെ അവസ്ഥ.ഘട്ടങ്ങളായുള്ള ഈ അവസ്ഥകളില്‍ അതിന്റെതായ കാര്യഗൌരവത്തോടെ, നോക്കികണ്ടേ മതിയാകൂ. പഠിക്കാന്‍ പോയ കുട്ടികള്‍ക്ക് അടുക്കള ജോലി ഒന്നും അറിയില്ല എന്നത് ഒരു വീമ്പു പറച്ചിലാണ് .ഏത് പഠനത്തിനും അതിന്റെതായ ഒരു അന്തസുണ്ട് വെറും കലാലയ ബിരുദം കൊണ്ട് മാത്രം ജിവിതതോണി തുഴയാന്‍ കഴിയില്ല. നമ്മുക്കും നമ്മുടെ സ്വന്തക്കാര്‍ക്കും ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതോ അല്ലെങ്കില്‍ സ്വന്തം വീടുപോലെ കരുതേണ്ട ഭര്‍ത്താവിന്റെ വീട്ടില്‍ ജോലി ച്ചെയ്യുന്നതുകൊണ്ടോ ഒരുകുറച്ചിലും കരുതേണ്ട കാര്യമില്ല. ഒരു പക്ഷെ ഒരു പെണ്‍കുട്ടി സ്വപ്നം കണ്ട ജീവിതമായിരിക്കില്ല അവള്‍ക്ക് ലഭിക്കുന്നത് .അവള്‍ അതുവരെ വളര്‍ന്ന അന്തരീക്ഷത്തിലായിരിക്കില്ല പിന്നീടുള്ള ജീവിതം പക്ഷെ ക്ഷമിക്കുന്നവര്‍ക്കു് അല്ലാഹുവിന്റെ മുന്നില്‍ ഉന്നത സ്ഥാനമുണ്ട് . ക്ഷമിച്ച് ജീവിച്ചാല്‍ ഒരു നാളില്‍ അതിന് ഫലം കാണുക തന്നെ ച്ചെയ്യും. ചട്ടിം കലവുമാകുമ്പോള്‍ തട്ടീം മുട്ടീം പോകും എന്നു പറഞ്ഞപോലെ സ്‌നേഹ സന്തോഷത്തോടെ ജീവിക്കുക. പുഞ്ചിരി തൂകുന്ന മുഖത്തോടെ പ്രസന്നവതിയായി സമീപിക്കുക. കുഞ്ഞുങ്ങളെയുമെടുത്ത് മരിക്കാന്‍ ഒരുമ്പെടുന്നവര്‍ക്ക് അല്ലാഹു വിന്റെ അടുത്തു ആത്മഹത്യക്കും കൊലപാതകത്തിനും ഒരു പോലെ സമാധാനം പറയേണ്ടിവരുമെന്നോര്‍ക്കുക…
Muhmmed Sadik,
Muhammed Sadik Mfd.
SMEG COLLEGE CHEMMAD.
PALAKKAL.
SYNTAX E- CARE CHEMMAD.
LOVE BOYS SMEG COLLEGE.
CHEMMAD.
MHSS MOONNIYOUR.
MOONNIYOUR ALINCHUVADU.
CHELARI.
സ്ത്രീധനം: കുഴിച്ചു മൂടപ്പെടേണ്ട വിപത്ത്..
സ്ത്രീധനം: കുഴിച്ചു മൂടപ്പെടേണ്ട വിപത്ത്..
ഒരു നിമിഷം ചിന്തിച്ചാലും.....
ലോകത്തിലെ നമ്പര്‍ വണ്‍ ഓട്ടക്കാരന്‍ ജമൈക്കന്‍ താരം ഹുസൈന്‍ ബോള്‍ട്ട് അല്ല. യഥാര്‍ത്ഥത്തില്‍ പാവങ്ങളുടെ ഹൃദയം തുളച്ചുകൊണ്ട് ഓടുന്ന ഇന്നത്തെ സ്വര്‍ണത്തിന്റെ വിലയാണ്. പക്ഷെ ഇന്ന് സ്വര്‍ണത്തിനു മാത്രമല്ല വില കൂടിയിട്ടുള്ളത്, നിത്യോപയോഗ സാധനത്തിനുപോലും പൊള്ളുന്ന വിലയാണ്. എങ്കിലും പത്രമാധ്യമങ്ങളിലും മറ്റു വാര്‍ത്താമീഡിയകളിലുമൊക്കെ സ്വര്‍ണത്തിന്റെ വിലയില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്കിത്രയും ഭയാനകമായ ഒരു വാര്‍ത്തയായി അത് മാറുന്നത് കാരണം സ്ത്രീധനം - അതുതന്നെയാണ് പ്രശ്‌നം.
സ്ത്രീധനത്തിന്റെ പേരില്‍ ഇന്ന് സമൂഹം അനുഭവിക്കുന്നതും ഇനി അനുഭവിക്കാന്‍ പോകുന്നതുമായ ചില നഗ്നസത്യങ്ങള്‍ നാം അറിയാതെ പോകാന്‍ പാടില്ല. മണിക്കൂറുകള്‍ വിത്യാസത്തില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചുയരുമ്പോള്‍ 'എന്റെ റബ്ബേ ഇതെന്തൊരു പരീക്ഷണമാണെന്ന്' ചിന്തിച്ച് നെഞ്ചത്തു കൈവെച്ച് നെടുവീര്‍പ്പിടുന്ന പാവപ്പെട്ട രക്ഷിതാക്കള്‍ നമ്മുടെ ചുറ്റുവട്ടത്തിരിക്കുമ്പോഴും മറുഭാഗത്ത് പണത്തിന്റെയും അഹങ്കാരത്തിന്റെയും മുകളില്‍ കല്യാണ പരിപാടിയും മറ്റും കെങ്കേമമാക്കാന്‍ എന്ത് തോന്നിവാസവും കാട്ടിക്കൂട്ടുന്നവരും നമ്മുടെ ഇടയില്‍ എമ്പാടുമുണ്ട്
ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത വീട്ടിലുമുണ്ട് ആഗ്രഹങ്ങളും പ്രതീക്ഷകളും ഉള്ളിലൊതുക്കിക്കളയുന്ന പാവപ്പെട്ട എത്രയോ സഹോദരിമാര്‍. കൂടെ പഠിച്ച കൂട്ടുകാരികളുടെയൊക്കെ കല്യാണങ്ങള്‍ ആഘോഷമായി കൊണ്ടാടുമ്പോള്‍ ഈ പാവപ്പെട്ട പെണ്ണിന്റെ മനസ്സും അവളറിയാതെ തന്നെ അലിഞ്ഞുപോകില്ലേ?
ഒരുപക്ഷെ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായിരിക്കും സ്ത്രീധനം, വിവാഹധൂര്‍ത്ത് ഇതൊക്കെ. പക്ഷെ ചര്‍ച്ചയില്‍ മാത്രം ഒതുങ്ങിയാല്‍ മതിയാകുമോ? സ്ത്രീധനത്തിന്റെയും വിവാഹ ധൂര്‍ത്തിന്റെയും പേരില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത് മുസ്ലിം സമൂഹമാണ്. എവിടുന്നു കിട്ടി മുസ്ലിം സമൂഹത്തിന് ഈ സംസ്‌കാരം. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന് പഠിപ്പിച്ച നേതാവിന്റെ ഉമ്മത്തികളായ നാം പെണ്ണിന്റെ കാശിനെ യാചിച്ച് വാങ്ങി ധൂര്‍ത്തടിച്ച് അഭിമാനം കൊള്ളുകയാണോ?
ഏതാനും മാസങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ മുഹമ്മദലി എന്ന വ്യക്തി തന്റെ രണ്ട് പെണ്‍മക്കളെയും കൊന്നൊടുക്കിയ ഞെട്ടിപ്പിക്കുന്ന സംഭവം പത്രമാധ്യമങ്ങളിലൊക്കെ നാം വായിച്ചതാണ്. എന്താണ് ഇതു ചെയ്യാന്‍ ആ പിതാവിനെ പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, അദ്ദേഹം കല്യാണം കഴിക്കുമ്പോള്‍ 35 പവന്‍ സ്വര്‍ണം സ്ത്രീധനമായി വാങ്ങിയിരുന്നു. അത് അന്ന്, പക്ഷെ ഇന്ന് അദ്ദേഹത്തിലൂടെ വളര്‍ന്നുവരുന്ന അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്കുള്ള സ്ത്രീധനം അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആശങ്കയിലായിരുന്ന അയാള്‍ ഭീതിയോടെയായിരുന്നു സ്വന്തം മക്കള്‍ വളരുന്ന ഓരോ ദിവസവും നോക്കിക്കണ്ടിരുന്നത്. അവസാനം തന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അദ്ദേഹം ക്രൂരമായി തന്നെ ആ പാവം പെണ്‍മക്കളെ ഒരു മടിയും കൂടാതെ കൊലപ്പെടുത്തുകതന്നെ ചെയ്തു.
ഇനിയെങ്കിലും നാം ഉണരണം, ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലേ നമുക്ക് ഈ വിപത്തിനെയൊക്കെ ചെറുക്കാന്‍ കഴിയൂ. കല്യാണത്തലേന്ന് നടക്കുന്ന ഗാനമേളക്കും മറ്റു തോന്ന്യാസങ്ങള്‍ക്കുമൊക്കെ ലക്ഷങ്ങള്‍ ചിലവാക്കുന്നവരും കുറവല്ല. ഇതുകൊണ്ട് തീരുന്നില്ല. സല്‍ക്കാരത്തില്‍ മദ്യം വിളമ്പിയും ആ മദ്യത്തിന്റെ ലഹരിയില്‍ ലക്കുകെട്ട് ഉടുവസ്ത്രത്തിന്റെ പോലും ബോധമില്ലാതെ നൃത്തം ചെയ്യുന്നതുമൊക്കെ ഇന്ന് നാം സാധാരണയായി കാണുന്ന കാഴ്ചയാണ്. എവിടെയാണ് നമുക്ക് പിഴച്ചത്? ഇനി ഇതിന് എന്താണ് പ്രതിവിധി?
ഒത്തുപിടിച്ചാല്‍ മലയും പോരും എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് സ്ത്രീധന രഹിത വിവാഹത്തിലൂടെ ചെറുപ്പക്കാര്‍ മാതൃകയാകണം. അതുപോലെത്തന്നെ പള്ളിമഹല്ലുകളിലും സംഘടനകളിലുമൊക്കെ ഇതുപോലുള്ള കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. കാരണം സ്ത്രീധനം വാങ്ങി നാം ധൂര്‍ത്തടിക്കുമ്പോള്‍ ഓര്‍ക്കുക, ഒരുപക്ഷെ നീ ചോദിച്ച ലക്ഷങ്ങള്‍ തരാന്‍ വേണ്ടി ചിലപ്പോള്‍ ആ പെണ്ണിന്റെ വീട് ബാങ്കിലായിരിക്കും. അല്ലെങ്കിലും വേറെ ആരുടെയോ പക്കല്‍നിന്ന് അവധി പറഞ്ഞ് കടം വാങ്ങിയതായിരിക്കാം.
ഏതൈാരു ഉപ്പാക്കും ഉണ്ടാകില്ലേ തന്റെ മകള്‍ക്ക് നല്ലവണ്ണം കൊടുക്കണമെന്ന ചിന്ത. അതുകൊണ്ട് അവര്‍ക്ക് കഴിയുന്നത്ര അവര്‍ കൊടുക്കാതിരിക്കില്ല. നാമായിട്ട് ആരില്‍നിന്നും പിടിച്ചുപറ്റാനോ ഭീഷണിപ്പെടുത്താനോ വാങ്ങാനോ തുനിയാന്‍ നില്‍ക്കരുത്. എല്ലാവരും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ല. അല്ലാതെ ഇനിയും ഈ വിപത്ത് ഇങ്ങനെ തുടരുകയാണെങ്കില്‍ ഒരുപക്ഷെ ഈ സമൂഹം വലിയ നാശത്തിലേക്ക് എത്തിപ്പെടാന്‍ സാധ്യത ഏറെയാണ്
Muhammed Sadik,Palakkal
സ്ത്രീധനം ഇസ്ലാമിൽ
ഇസ്ലാം വിവാഹത്തിലൂടെ സ്ത്രീയെ ആദരിക്കുന്നു. അതിനാൽ പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹ്ർ) നൽകണമെന്ന് അത് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. ഖുർആൻ വ്യക്തമാക്കുന്നു: 'അവർക്കവകാശപ്പെട്ട വിവാഹമൂല്യം നിങ്ങൾ നൽകുകയാണെങ്കിൽ നിങ്ങളവരെ വിവാഹം കഴിക്കുന്നതിൽ കുറ്റമില്ല' (60:10). 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം ചെയ്യുക. അവരുടെ മഹ്ർ ന്യായമായ നിലയിൽ അവർക്ക് നൽകുകയും ചെയ്യുക' (4:25) ഇസ്ലാം നിശ്ചയിച്ച വിവാഹമൂല്യം ഇന്ന് ഒരു ചടങ്ങ് മാത്രമായി അധഃപതിച്ചിരിക്കുന്നു. പകരം പുരുഷൻ സ്ത്രീയിൽനിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന അനിസ്ലാമിക സമ്പ്രദായമാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. മഹ്റിനേക്കാൾ എത്രയോ കൂടുതലുള്ള വൻതുകകളാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തത്ഫലമായി വിവാഹം സങ്കീർണമായ ഒരു പ്രക്രിയയിത്തീരുകയും സ്ത്രീധനം നൽകാൻ ശേഷിയില്ലാത്ത യുവതികൾ മംഗല്യ സൌഭാഗ്യം നഷ്ടപ്പെട്ട് നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.
Muhammed Sadik,Palakkal.
Sadik Mfd.
Sadik Mfd.