ഞാൻ അവിടെ ജീവിച്ചു കൊള്ളാം....
മനോഞ്ജമായ ഈ ഭൂമുഖത്തു മരണമടയാൻ എനിക്കു ആഗ്രഹം ഇല്ല. ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ തന്നെ ജീവിക്കുവാൻ ഞാൻ ഇഷപ്പെടുന്നു.ഈ നിറസന്ധ്യകൾ,മാസ്മരപ്രകൃതി, പുഴകൾ, എന്നും വിരിയുന്നസുഗന്ധമെഴുന്ന പൂക്കൾ, ഇതിനെല്ലാമിടയിൽ തുടിക്കുന്നഒരു ഹൃദയത്തിനുള്ളിലൊരിടം കണ്ടെത്താനായെങ്കിൽ...
ഈ മണ്ണിൽ നിതാന്തമായൊഴുകുന്ന ജീവിത യാനം.ചിരിയും കണ്ണീരുമായി പിണഞ്ഞൊഴുകുന്ന;സന്താപവും, ആഹ്ലാദവുമെല്ലാം കൂടി ചിരിയും കണ്ണീരും സമ്മിളിതമാക്കിഒരു സൌധം പണി തീർക്കാൻ എനിക്കായെങ്കിൽ...ഞാൻ ആശിച്ചു പോകുന്നു.അതിനു എന്നാൽ അസാധ്യമായിത്തീരുകയാണെങ്കിൽ;ഇവിടെ നിങ്ങളുടെ ഇടയിൽ എനിക്കൊരിടം തരൂ. ഇനിയുള്ള എന്റെ ആയുസ്സ് ഞാൻ അവിടെ ജീവിച്ചു കൊള്ളാം.
പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നവനവങ്ങളായ പൂക്കൾനിങ്ങൾക്കു ഇറുത്തെടുക്കുവാനായി, പരിമള ധോരണിയുമായികാത്തു നിൽക്കുന്ന സസ്യജാലങ്ങളെ ഞാൻ പരിപാലിച്ചുകൊള്ളാം.അവർ പൊഴിക്കുന്ന മൌന സംഗീതം തിങ്ങി നിൽക്കുന്ന ഈ ലോകത്തിൽ മരിച്ചു കിടക്കുവാൻ എനിക്കു സാധ്യമല്ല.
മുഹമ്മദ് സാദിഖ്...
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home