Friday, June 1, 2012

ഹൃദയത്തിനു ഒരു പൂട്ടുവേണം...
എല്ലാവർക്കും ഓരോ താക്കോലും കൊടുക്കാം...
പ്രണയം തുറന്നാൽ പ്രണയം....
വെറുപ്പു തുറന്നാലോ....?
എന്തായാലും വരുന്നവനും പോകുന്നവനും
കയറി മേഞ്ഞുനടക്കരുത്‌ - വൃത്തി പോകും..
പല്ലുകാണിച്ചു ചിരിക്കാം; കാണിക്കാതെയും...
ഹൃദയത്തിന്റെ കാര്യമോ........?
ആരെങ്കിലും പ്രണയഭ്രാന്തിനു
ഹൃദയശസ്ത്രക്രിയ ചെയ്യാറു​‍ണ്ടോ....?
എന്താ...! മരിച്ചുപോകുമെന്ന ഭയമാണോ....?
എങ്കിലും പറയാനും കേൾക്കാനും കൊള്ളാം....
ഇതിൽ എവിടെയാണു കാല്പനികത.......?
എരിഞ്ഞു തീർന്ന സിഗരറ്റുകുറ്റിയിലോ -
കട്ടിലിനടിയിലെ ഒഴിഞ്ഞ കുപ്പിയിലോ -
അതുമല്ലെങ്കിൽ സഞ്ജയസാഹിത്യത്തിലെ
കള്ളനൊളിച്ച തൈക്കുണ്ടിലോ...?
വെറുക്കപ്പെടൽ മറ്റുള്ളവന്റെ കാഴ്ച്ചയിലാണു...
ചിലപ്പോഴെങ്കിലും സ്വയവും....
മനസില്ലാത്തവരു​‍ണ്ടോ...മനസിൽ പ്രണയവും...
കുഴിമാടത്തിലേക്ക്‌ അവരെയും വിളിച്ച്‌
തിരിച്ചുപോയവരെ അറിയുമോ...?
എനിക്കറിയില്ല...
കാലം വെറുക്കപ്പെട്ടവനാക്കിയ
ചിലരുടെയെങ്കിലും തിരിച്ചറിയപ്പെടാതെപോയ പ്രണയം
എനിക്കുചുറ്റിലും അന്ധരായി വിലപിക്കുന്നുണ്ടാവാം

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home