സ്നേഹമൊരു തീജ്വാല പോലെ ...
ചിലര്‍ക്കത് ആളുന്ന അഗ്നി പോലെ
അടുക്കുന്നവര്‍ക്ക് പൊള്ളുന്ന സ്മൃതികള്‍ ബാക്കി..
ഒരു നിമിഷം കൊണ്ട് തീക്ഷണമായി -
കത്തി അമരുന്ന അഗ്നി, അവശേഷിക്കുന്നതോ
ഒരു പിടി ചാമ്പല്‍ മാത്രം.
ചിലര്‍ക്കത് ഉള്ളില്‍ നീറുന്ന നെരിപ്പോട് പോലെ ...
പ്രകടിപ്പിക്കാനറിയാതെ , എല്ലാം -
ഉള്ളില്‍ ഒതുക്കി സ്വയം ഉരുകി ....
അടുക്കുന്നവര്‍ക്ക് ഒരിറ്റു ചൂട് -
പകരാനാവാതെ സ്വയം നീറി.
ചിലര്‍ക്കോ അത് അണയാത്ത -
സൌമ്യമായ ജ്വാല, സ്നേഹജ്വാല
അടുക്കുന്നവരുടെ സിരകളില്‍
സ്നേഹത്തിന്റെ ചൂട് പകര്‍ന്നു
പരിലാളനയും സംരക്ഷണവും ഒരുപോലെ
നല്‍കുന്ന അണയാത്തൊരു ജ്വാല
ചിലര്‍ക്കത് ആളുന്ന അഗ്നി പോലെ
അടുക്കുന്നവര്‍ക്ക് പൊള്ളുന്ന സ്മൃതികള്‍ ബാക്കി..
ഒരു നിമിഷം കൊണ്ട് തീക്ഷണമായി -
കത്തി അമരുന്ന അഗ്നി, അവശേഷിക്കുന്നതോ
ഒരു പിടി ചാമ്പല്‍ മാത്രം.
ചിലര്‍ക്കത് ഉള്ളില്‍ നീറുന്ന നെരിപ്പോട് പോലെ ...
പ്രകടിപ്പിക്കാനറിയാതെ , എല്ലാം -
ഉള്ളില്‍ ഒതുക്കി സ്വയം ഉരുകി ....
അടുക്കുന്നവര്‍ക്ക് ഒരിറ്റു ചൂട് -
പകരാനാവാതെ സ്വയം നീറി.
ചിലര്‍ക്കോ അത് അണയാത്ത -
സൌമ്യമായ ജ്വാല, സ്നേഹജ്വാല
അടുക്കുന്നവരുടെ സിരകളില്‍
സ്നേഹത്തിന്റെ ചൂട് പകര്‍ന്നു
പരിലാളനയും സംരക്ഷണവും ഒരുപോലെ
നല്‍കുന്ന അണയാത്തൊരു ജ്വാല
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home