Friday, June 1, 2012


കിനാവിന്റെ താഴ്വരകളില്‍ ഒരു കുറിഞ്ഞിപ്പൂവായി നീ ഇതള്‍ വിരിയാറുണ്ട്.
നിന്റെ നുണക്കുഴികളിലെ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍ ഞാന്‍ നുകരാരുണ്ട്.
എങ്കിലും യഥാര്‍ത്യത്തിന്റെ കനലുകള്‍ എന്നെ പൊതിയുമ്പൊള്‍ ഞാന്‍
വിതുമ്പുകയാണ്.
കാരണം ഇട വഴികളില്‍ ആരും കാണാതെ നിന്റെ കവിളില്‍ നിന്ന് സ്നേഹം നുള്ളിയെടുക്കാന്‍
ഇനിയെനിക്ക് കഴിയില്ലല്ലൊ?
ഇമകള്‍ക്കിടയിലെ പ്രണയമുകിലില്‍ നിന്നും പ്രണയമഴ ഇനിയെന്നെ
കുളിരണിയിക്കില്ലല്ലൊ
ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
വിട പറയലിന്റെ അവസാന നിമിഷത്തില്‍ ഇമവെട്ടാതെ കണ്ണും കണ്ണും തമ്മില്‍ നോക്കി
ഒന്നും ഉരിയാടാതെ പിന്നോട്ടായി അകന്നത് നീ ഓര്‍ക്കുന്നുണ്ടോ?
ഞാന്‍ നിനക്കായ് അക്ഷരങ്ങളുടെ മൌന ജാത തുടരട്ടെ.........
അക്ഷരങ്ങളുടെ ശോകമൂകമായ ഈ യാത്ര മാത്രമല്ലെ നമുക്കിന്നുള്ളൂ അല്ലെ പ്രിയെ...
മലയടിവാരത്ത് നിന്നും തെളിനീരിന്‍ പരിശുദ്ധിയുമായ് തുടങ്ങി സ്നേഹ സാന്ദ്രമായ
ഓളങ്ങള്‍ നിര്‍മ്മിച്ച് ഒടുവില്‍ രണ്ടായി മാറി ഒഴുകുന്ന പുഴയുടെ ഗദ്ഗദം നീ
അറിഞ്ഞിട്ടുന്ടോ? ഇല്ലെങ്കില്‍ അറിയണം , കാരണം നമ്മളാണാ പുഴകള് .

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home