ഈ പാളത്തിന് എന്ത് തണുപ്പാണ് ...
ഒരു വിറയല്‍ ശരീരമാകെ പിടിച്ചുലക്കുന്നു...
കാതുകള്‍ തകരുന്ന പോലെ ...
ഇടിമുഴക്കം പോലെ എന്തോ കടന്നുപോയി ...
ശക്തമായ കാറ്റില്‍ പറന്നുപോകുംപോലെ
ശരീരം വിറങ്ങലിക്കുന്നു ...
എന്തിനാണമ്മേ എന്നെ ഇട്ടിട്ടു പോയത് ...
എന്ത് ഇഷ്ടാരുന്നു എനിക്ക് അമ്മയെ ...
ആ നെഞ്ചിലെ മധുരം നുകരാന്‍,
ചൂടേറ്റുറങ്ങാന്‍ എന്ത് ആശിച്ചു ഞാന്‍ ...
അമ്മയുടെ താരാട്ട് കേട്ട് മടിയിലുറങ്ങാന്‍,
എന്ത് കൊതിയായിരുന്നു എനിക്ക് ...
ആ മുഖം കാണാന്‍ എന്ത് ആശയായിരുന്നു...
എന്തിനാണ് അമ്മ എന്നെ വെറുത്തത്,
എനിക്കറിയില്ലാ ...
ഒന്നറിയാം ... അമ്മക്ക് എന്നെ വേണ്ട ...
മഞ്ഞേറ്റ് ശരീരം ചുക്കി ചുളിയുന്നു ...
കുഞ്ഞിക്കൈകളും കാലുകളും കോച്ചിവലിക്കുന്നു ...
നെഞ്ചാകെ വേദനിക്കുന്നു, ശ്വാസം കിട്ടുന്നില്ല ..
ആരോ എന്നെ കൈകാട്ടി വിളിക്കുന്ന പോലെ
എന്തിനാണമ്മ എന്നെ പേടിക്കുന്നത്,
വെറുക്കുന്നത് ...
വെറുക്കുന്നത് ...
എനിക്കൊന്നും അറിയില്ലാ ... ഒന്നും
എന്റെയോ തെറ്റ് ... അതോ ഞാനോ അമ്മേ തെറ്റ് ???
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home