Sunday, August 5, 2012

                                        MHSS MOONNIYOUR


എന്നെ അക്ഷരം പഠിപ്പിച്ച എന്‍റെ വിദ്യാലയമേ നിനക്ക് വന്ദനം .കാലത്തിന്‍റെ ഒഴുക്കില്‍ ഗതകാലസ്മരണകളുടെതേരിലേരിയ എന്‍റെ വിദ്യാലയ ജീവിതം. കൂട്ടുകാരോടൊപ്പം ഈ തിരുമുറ്റത്തും വരാന്തയിലും ഓടിച്ചാടിക്കളിച്ച എന്‍റെ ബാല്യകാലം .എന്നില്‍ ഒരുപാട് ഓര്‍മ്മകളിരമ്പുന്ന എന്‍റെ വിദ്യാലയ വരാന്തയും തിരുമുറ്റവും.സ്കൂള് വിട്ട് വീട്ടിലേക്ക് മഴ നനയാതിരിക്കാന്‍ കുപ്പായമഴിച്ച് തലയില്‍ കെട്ടി കൂട്ടുകാരോടൊപ്പം ഓടിയതും, ഈ തിരുമുറ്റത്ത് പന്ത് കളിച്ചതും കക്ക്കളി,ഒച്ചോളി ,കോട്ടികളി,സൈവര്‍ ....അങ്ങിനെ എന്തെല്ലാം കളികളായിരുന്നു..... വല്ലാത്തൊരുകാലം. കൂട്ടുകാരന്‍മാര്‍ , കൂട്ടുകാരികള്‍ . കൊച്ചുമനസ്സുകള്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും സന്തോഷവും സ്നേഹവും ദു:ഖവും കണ്ണീരും പങ്കുവെച്ചു കഴിഞ്ഞ 

പല സുഖദായാകമായ ഓര്‍മ്മകളും എന്നില്‍ ഉണര്‍ത്തുന്നു .മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും കടന്ന്‍ യുവത്വമെന്ന ഹേമന്തകാലവും പടിയിറങ്ങാനൊരുങ്ങുമ്പോഴും എന്‍റെ ഈ സ്കൂള്‍ ജീവിതം ഇന്നലെ എന്നപോലെ എന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നു. സഹപാഠികളില്‍ ഏറെ പേരെക്കുറിച്ചും എന്‍റെ പക്കല്‍ ഒരുവിവരവുമില്ല.
കൂട്ടുകൂടാനും പിരിയാനും വിധിക്കപ്പെട്ട ഈലോകത്ത് അതിനല്ലേ നിര്‍വ്വാഹമുള്ളൂ.ഗുരുക്കന്മാരില്‍
പലരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞു.
സാമ്പത്തിക്കമായി ഞെരുങ്ങിയായിരുന്നു എന്‍റെ കുട്ടിക്കാലം . വറുതിയുടെ കാലത്തെ എന്‍റെ സ്കൂള്‍ ജീവിതം .ധരിക്കാന്‍ ഒരുകൂട്ട് ഉടുപ്പ്മാത്രം,പഠിക്കാന്‍ തൊട്ട് മുമ്പത്തെ വര്‍ഷം ഇതേ ക്ലാസില്‍ പഠിച്ചവരില്‍ നിന്നും പകുതി വിലകൊടുത്ത് വാങ്ങുന്ന പിഞ്ഞിപറിഞ്ഞ പുസ്തകങ്ങള്‍ . യാസഞ്ചര്‍ മിഠായിയും കടല മിഠായി യുമൊക്കെ വാങ്ങാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ബാപ്പയില്‍നിന്നും കെഞ്ചിവാങ്ങുന്ന നാണയത്തുട്ടുകള്‍ പലപ്പോഴും മിഠായി വാങ്ങാതെ സ്വരൂപിച്ച് വെക്കും. എല്ലാം ഇന്നോര്‍ക്കുമ്പോള്‍ മിഴികള്‍ നിറയും .വല്ലാത്ത ഗദ്ഗദം 

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home