Sunday, June 17, 2012


മലയാളിയുടെ മാറുന്ന പ്രണയ സങ്കല്പങ്ങള്‍

    പ്രണയത്തിനു മലയാളി എന്നോ തമിഴനോ എന്നൊന്നുമില്ല, എങ്കില്‍ പോലും മലയാളിയുടെ  പ്രണയങ്ങള്‍ക്ക്  മറ്റുള്ള നാട്ടുകാരുടെ പ്രണയത്തേക്കാള്‍ മനോഹരമായി  വര്‍ണിക്കാന്‍ സാധിക്കുന്ന ഒരു കഥാ സാഹചര്യവും  പശ്ചാത്തലവും പണ്ട് ഉണ്ടായിരുന്നു. ഞാന്‍ ഒരു മലയാളി ആയതു കൊണ്ടാണോ എനിക്കിങ്ങനെ ഒക്കെ തോന്നുന്നത് എങ്കില്‍ സദയം ക്ഷമിക്കുക. മൊബൈലും , കമ്പ്യൂട്ടറും , എന്തിനു വീട്ടിലുള്ള ഫോണ്‍ പോലും ഇല്ലാത്ത ഒരു കാലത്തെ പ്രണയം. അന്നത്തെ ബന്ധങ്ങളും സൌഹൃദങ്ങളും ആത്മാര്‍ഥത കൊണ്ട് നിറഞ്ഞു നില്‍ക്കുന്നതാണ്. 

   പട്ടു പാവാടയും, കാതില്‍ ജിമിക്കിയും നെറ്റിയില്‍ ഒരു ചന്ദന കുറിയും തൊട്ട് , തുളസികതിര്‍ ചൂടി പിന്നിയിട്ടിരിക്കുന്ന മുടിയില്‍ നിന്ന് വെള്ളത്തുള്ളികള്‍ പൊഴിച്ച് കൊണ്ട് അവള്‍ പച്ച നിറം വിരിച്ചു നില്‍ക്കുന്ന പാട വരമ്പിലൂടെ നടന്നു വരുന്നു. ഇത് വരെ പ്രണയം എന്താണെന്ന് അറിയാത്ത ഒരു ചെറുപ്പക്കാരന്‍  പാടത്തിന്‍റെ മറ്റൊരു വശത്ത് കൂടി വരുന്നു. പ്രഭാതത്തിലെ നനുത്ത കാറ്റ് അവന്റ ഹിപ്പി മുടിയെ അലങ്കോലപ്പെടുത്തുന്നു എങ്കിലും അവന്‍ കാര്യമാക്കുന്നില്ല. കൂര്‍ത്തു മുനമ്പിച്ച് നില്‍ക്കുന്ന കൃതാവും 'ന ' എന്നെഴുതിയ പോലെയുള്ള  അവന്‍റെ കട്ടിയില്ലാത്ത മീശയും അവനെ കൂടുതല്‍ കൌമാരക്കാരന്‍ ആക്കിയിരുന്നു.

    അവളും അവനും ഒരു വരമ്പില്‍ ഒരേ സമയം എത്തിച്ചേര്‍ന്നു. ഇനിയങ്ങോട്ട് റോഡില്‍ എത്താന്‍ രണ്ടാള്‍ക്കും ഒരേ പാടവരമ്പു മാത്രം. ആദ്യമായി അവര്‍ തമ്മില്‍ അന്നാണ് മുഖാമുഖം കാണുന്നത്. രണ്ടു പേരും ഒരേ സമയം ആ വരമ്പിലേക്ക്‌ കയറാന്‍ തുനിഞ്ഞു, പിന്നെ ഒരേ സമയം പിന്നോട്ട് തന്നെ കാലെടുത്തു വച്ച് മറ്റെയാള്‍ക്ക് വേണ്ടി. ഒരു ചെറു ചിരിയോടെ അവന്‍ അവളോട്‌ പറഞ്ഞു "കുട്ടി ആദ്യം നടന്നോളൂ ". അവള്‍ ഒരു ചെറിയ മൂളല്‍ മൂളി എന്നിട്ട് വരമ്പിലേക്ക്‌ കയറി. 

  അവള്‍ക്കു പിന്നാലെ അവളുടെ അതെ ചുവടുകള്‍ ചവിട്ടി അവളുടെ അതെ വേഗത്തില്‍ അവന്‍ നടന്നു തുടങ്ങി. ചെറിയ കാറ്റില്‍ അവളുടെ മുടിയിഴകളിലെ കാച്ചിയ എണ്ണയുടെയും, തുളസി കതിരിന്റെയും പിന്നെ അലമാരയില്‍ സോപ്പുകള്‍ക്കിടയില്‍ അടുക്കി വച്ചിരുന്ന ആ ഉടുപ്പിന്റെയും മണം അവന്റെ നടത്തത്തിനു പിന്നെയും വേഗത കുറച്ചു. അവന്‍ അവളോട്‌ സംസാരിച്ചു എന്തൊക്കെയോ .. അവള്‍ മൂളുക മാത്രമേ ചെയ്തുള്ളൂ. മാറോടു അടുക്കി പിടിച്ച പുസ്തകങ്ങള്‍ അവള്‍ കൂടുതല്‍ അടുക്കി പിടിച്ചു. എന്നിട്ട് ഏപ്പന്‍   പുല്ലുകളില്‍ നിന്നും പാവടയെ രക്ഷിക്കാന്‍ അറ്റം ഇത്തിരി പൊക്കി പിടിച്ചു. 

   അവന്‍ തന്‍റെ  വെള്ള കരയുള്ള മുണ്ട് മടക്കി ഉടുത്തു. അല്‍പനേരം കൊണ്ട് റോഡില്‍ എത്തി.പെട്ടെന്ന് അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം പോയി നിന്നപ്പോള്‍  അവന്‍ പിന്നെ  അവളെ നോക്കിയതെ ഇല്ല. ബസ്‌ വരുന്നു. എല്ലാവരും ധൃതിയില്‍ കയറി ഇരിക്കുംബോളും അവന്‍ മറ്റെന്തോ തിരയുന്ന പോലെ.   തിരക്ക് കാരണം ബസില്‍ കുറച്ചു പേര്‍ നില്‍ക്കുന്നു. അവന്‍ അവളുടെ ഉടുപ്പിന്റെ നിറം ആ ബസിന്‍റെ മുന്‍പില്‍ നില്‍ക്കുന്നവരില്‍ ഉണ്ടോ എന്ന് തിരഞ്ഞു . അവള്‍ അവിടെ ഒരു സീറ്റു ചാരി നില്‍ക്കുന്നു. ഒരു കൈ മുകളില്‍ കമ്പിയില്‍ പിടിച്ചു വച്ചിരിക്കുന്നു. അവന്‍ ആ കൈകളിലേക്ക് തന്നെ നോക്കി കുറച്ചു നേരം. സ്റ്റോപ്പ്‌ എത്തിയത് പെട്ടെന്നായി തോന്നി. 

  അവന്‍ ഇറങ്ങി മുന്നോട്ടു നടന്നു ചെറിയ ഒരു വിഷമത്തോടെ . അവള്‍ ഒളി കണ്ണോടെ ബസിനുള്ളില്‍ നിന്നും അവനെ ഒരു വട്ടം നോക്കി. അവനതു കണ്ടെന്നു തോന്നുന്നു. പിന്നെടെപ്പോലോക്കെയോ ആ പാട വരമ്പും , ആ ബസ്‌ യാത്രയും അവരെ കൂടുതല്‍ അടുപ്പിച്ചു. വീട്ടില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അവരുടെ നിര്‍ബന്ധപ്രകാരം വീട്ടുകാര്‍ തന്നെ ആ കല്യാണം നടത്തി കൊടുത്തു. 


    ഇത് ഒരു വേറിട്ട പഴയ കാല പ്രണയ കഥയല്ല. പണ്ടത്തെ കാലത്ത് അതായിരുന്നു പ്രണയ പശ്ചാത്തലം. അന്നത്തെ പ്രണയത്തിലെ ആത്മാര്‍ഥതയും തീവ്രതയും ഇന്നത്തെ കാലത്ത് ചുരുക്കം അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയാം. ഇന്നിപ്പോള്‍ ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പ്രേമിക്കാം, പക്ഷെ അത് വിവാഹത്തിലേക്ക് എത്തണം എന്നില്ല.


  രാത്രിയും പകലും കാമുകിയുടെ ഫോണ്‍ വിളി കാമുകനെ ശല്യപെടുത്തി. അവന്‍ അവളെയും . വര്‍ഷങ്ങള്‍ നീണ്ട പ്രണയ- വികാര- സമാഗമങ്ങളുടെ  അവസാനം കാമുകിക്ക് വീട്ടുകാരുടെ വക തകര്‍പ്പന്‍ ഒരു കല്യാണ ആലോചന . കാമുകി സമ്മതിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ കാമുകന്‍ ഫോണ്‍ ചെയ്യുന്നു എങ്കിലും അവള്‍ എടുക്കുന്നില്ല  . പകരം അവളുടെ  ഒരു സന്ദേശം മാത്രം. "ജീവിതം ഒന്നേ ഉള്ളൂ. ഈ ജന്മം ഞാന്‍ നിനക്കുള്ളതല്ല.എന്റെ വീട്ടുകാരെ   വെറുപ്പിച്ചു എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. നീ വേറെ ഒരു വിവാഹം കഴിക്കണം . എന്നെ മറന്നേക്കൂ ." 


അവിടെയാണ് ഇടവേള. ഒപ്പം കല്യാണ്‍ ജ്വല്ലേഴ്സ്   പരസ്യം "വിശ്വാസം അതല്ലേ എല്ലാം ". 


  ഒന്ന് ചോദിച്ചോട്ടെ ഇവിടെ എവിടെയാണ് അവള്‍ വിശ്വാസം കാത്തു സൂക്ഷിച്ചത്. ? കുറെ വര്‍ഷം അച്ഛനെയും അമ്മയെയും  വഞ്ചിച്ച്   ഒരുത്തന്‍റെ കൂടെ കറങ്ങി നടന്നു അല്ലെങ്കില്‍ ഒളിച്ചോടാന്‍ തുടങ്ങി. പിന്നെ അവള്‍ , അവനെ  വഞ്ചിച്ച്   അച്ഛന്റെയും അമ്മയുടെയും കൂടെ കൂടി. വേറൊരു ദിവസം കല്യാണം കഴിക്കുന്ന ചെക്കനോട് ഇതെല്ലാം മറച്ചു വച്ച് അവനെയും വഞ്ചിച്ച്  സന്തോഷപൂര്‍വ്വം ജീവിക്കുന്നു.  കൊള്ളാം! ഇത് നല്ല നാട്ടു നടപ്പ് തന്നെ.  


  അതിനിടയില്‍ ഫേസ് ബുക്കില്‍ അവളുടെ ജീവിത സന്തോഷങ്ങളുടെ ഫോട്ടോ , കുഞ്ഞിന്റെ ഫോട്ടോ പിന്നെ ഒരുപാട് കമന്റ്സ് , ലൈക്‌ അങ്ങനെ അങ്ങനെ.. ഒടുവില്‍ എപ്പോളെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവില്‍ നിന്നും അസ്വാരസ്യങ്ങള്‍ അനുഭവപെടുമ്പോള്‍ ഫേസ് ബുക്കില്‍ പഴയ കാമുകനെ കണ്ടെത്തി മാപ്പ് അപേക്ഷിക്കുന്നു. കാമുകന്‍ വേറൊരു വിവാഹം കഴിച്ചു ജീവിക്കുന്ന അവസരത്തില്‍ ആയിരിക്കും ഇത് കാണുക. ഉപദേശങ്ങള്‍ , ആശ്വാസങ്ങള്‍ അങ്ങനെ ഒരു നാളില്‍ , വീണ്ടും ഒരു പത്ര വായനയില്‍ നമ്മള്‍ ചിലപ്പോള്‍ വായിച്ചേക്കാം " ഭര്‍ത്താവും കുഞ്ഞും ഉള്ള യുവതി പഴയ കാമുകന്റെ കൂടെ ഒളിച്ചോടി പോയി ". ആ പത്രത്തിന്റെ താഴെയും നമുക്ക് കാണാം കല്യാണ്‍ ജ്വല്ലേഴ്സ്   പരസ്യം "വിശ്വാസം അതല്ലേ എല്ലാം "

     എല്ലാ പ്രണയങ്ങള്‍ക്കും ഇതേ അവസ്ഥ ഇല്ല, എല്ലാ കമിതാക്കളും ഇതേ പോലെ ആയിരിക്കണം എന്നുമില്ല. ഇത് വായിക്കുക ,, മറക്കുക. മലയാളിക്ക് ഇത്തരം പ്രണയം വേണമോ വേണ്ടയോ എന്ന് അവനവന്‍ തീരുമാനിക്കട്ടെ. ജീവിതത്തില്‍ ഒരിക്കല്‍ പോലും , ഒരിത്തിരി നേരത്തേക്കെങ്കിലും  പ്രേമിക്കാത്തവര്‍ ഉണ്ടാകില്ല. എല്ലാ പ്രണയങ്ങള്‍ക്കും വിവാഹത്തില്‍ എത്താന്‍ സാധിച്ചു കൊള്ളണം എന്നുമില്ല. പക്ഷെ പ്രണയിക്കുന്നവരെ വഞ്ചിക്കാതിരിക്കുക. നിങ്ങള്‍ വഞ്ചിക്കുന്നവര്‍  ആണെങ്കില്‍ ഒരിക്കലും പ്രണയിക്കരുത്. വീട്ടുകാരെ കൂടുതല്‍ ഇഷ്ടപെടുന്നു എങ്കില്‍ ഒരിക്കലും ഒരിക്കലും ആരെയും പ്രണയിക്കരുത്. 


കാന്‍സര്‍


    പണ്ടൊക്കെ കാന്‍സര്‍ വന്നു ആള് മരിച്ചു എന്നൊക്കെ കേട്ടാല്‍ തന്നെ  പേടിയാകുമായിരുന്നു . കാന്‍സര്‍ എങ്ങനാ മാഷേ ഒരാള്‍ക്ക്‌ വരുന്നതെന്ന് ചോദിക്കുമ്പോള്‍ മാഷ്‌ പറഞ്ഞു  തരും;
" അത് കൂടുതലായിട്ട് സിഗരറ്റ് വലിക്കുന്ന ആളുകള്‍ക്കും കള്ളുകുടിയന്മാര്‍ക്കും വരുന്ന ഒരു അസുഖമാണ്'
    കാലം കുറെ കഴിഞ്ഞു, ഇതിനിടക്ക്‌ ഒരുപാട് സിഗരറ്റ് വലിക്കുന്ന ആളുകളെയും, എന്നും കള്ളുകുടിച്ചു വന്നു നാട്ടുകാരെ മുഴുവന്‍ തെറി വിളിക്കുന്നവരെയും ഒരുപാട് കണ്ടു കഴിഞ്ഞു. പക്ഷെ അവര്‍ക്കാര്‍ക്കും കാന്‍സര്‍ വന്നില്ല (ഒരിക്കലും വരാതിരിക്കട്ടെ ). പക്ഷെ മദ്യ വിരുദ്ധ  സമരവും , പുകയില വിരുദ്ധ സമരവും നടത്തിയ കുറച്ചു ആളുകള്‍ക്ക് കാന്‍സര്‍ വന്നു മരിച്ചു. 
'അതെങ്ങനെ സംഭവിച്ചു മാഷെ ?' ഞാന്‍ പിന്നീടൊരിക്കല്‍ വീണ്ടും ചോദിച്ചു. 
മാഷ്‌ ഒരിത്തിരി നേരം ആലോചിച്ചിട്ട് പറഞ്ഞു ' അതിപ്പോ.. മാറുന്ന ജീവിതസാഹചര്യങ്ങളും ഭക്ഷണരീതിയും ഒക്കെ കാന്‍സര്‍ ഉണ്ടാക്കും എന്നാണു ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത് '
  കാന്‍സര്‍ ബാധിച്ചു മരിച്ച സൂസന്‍ സോണ്ടാഗിനെ കുറിച്ചെഴുതിയ കെ. പി അപ്പനും , അദ്ധേഹത്തിന്റെ കൂട്ടുകാരനായ അഴീക്കോട് മാഷിനും വാര്‍ദ്ധക്യത്തില്‍ കാന്‍സര്‍ ബാധിച്ചു മരിക്കേണ്ടി വന്നു എന്നത് എന്‍റെ ഓര്‍മയില്‍ തെളിഞ്ഞു. അപ്പോള്‍ അവര്‍ക്ക് കാന്‍സര്‍ വരാന്‍ എന്തായിരുന്നു കാരണം ? മാഷ്‌ മിണ്ടുന്നില്ല. 
'മാഷെ ...പറ മാഷെ ' ഞാന്‍ നിര്‍ബന്ധം പിടിച്ചു. 
' എനിക്കറിയില്ല കുട്ടീ.. ഇന്നത്തെ ജീവിതത്തിലെ കാന്‍സര്‍ ആര്‍ക്കും വരാം.. അതിനു കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ' മാഷ് അത് പറഞ്ഞു തീര്‍ന്നപ്പോലേക്കും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. 
'എന്താ മാഷെ.. എന്തിനാ കരയുന്നത്. ..'
'ഒന്നുമില്ല കുട്ടീ.. ഓരോന്ന് ഓര്‍ത്തപ്പോള്‍ കണ്ണ് നിറഞ്ഞതാണ്‌ '
  ഞാന്‍ അത് വിശ്വസിച്ചു. അന്ന് മാഷെനിക്ക് വായിക്കാന്‍ ഒരുപാട് പുസ്തകങ്ങള്‍ തന്നു. അതെല്ലാം ജീവിതത്തെയും , ചില അര്‍ത്ഥശൂന്യതകളെയും  കുറിച്ചായിരുന്നു.  മാസങ്ങള്‍ കഴിഞ്ഞു. ആ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു തീരുന്നതിനും   ഒരു ദിവസം മുന്‍പ് , മാഷ്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുകയും പിന്നീടു മരിക്കുകയും ചെയ്തു. വളരെ വൈകി ഞാന്‍ ആരോ പറഞ്ഞറിഞ്ഞു, മാഷ്‌ ഒരു കാന്‍സര്‍ രോഗിയായിരുന്നു എന്ന്.


ദി കട്ടുറുമ്പ്


കുട്ടിക്കാലത്ത് തറവാട്ടിലെ മണ്ണ് കൊണ്ടുണ്ടാക്കിയ ഉമ്മറ തിണ്ണയില്‍ ഞാന്‍ കിടന്നുരുളുമ്പോള്‍ അച്ഛമ്മ പേടിപ്പിക്കും വല്ല കട്ടുറുമ്പും കടിക്കും എന്ന് പറഞ്ഞ്. 

'കട്ടുരുമ്പോ , അതെന്താ അച്ഛമ്മേ...' ഞാന്‍ കാണാത്ത ഒരു ജീവിയെ കുറിച്ചുള്ള  അതിശയത്തോടെ ചോദിക്കും. 

വായിലുള്ള മുറുക്കാന്‍ തുപ്പി കൊണ്ട് അച്ഛമ്മ പറയും ' ആ അത് ഈ വികൃതി കുട്ടികളെ ഒക്കെ ഉപദ്രവിക്കുന്ന ഒരു വല്ല്യ ജീവിയാ. വേഗം കളി നിര്‍ത്തി കുളിക്കാന്‍ നോക്ക് '

' അത് വികൃതി കുട്ടികളെ അല്ലേ , ഞാന്‍ അച്ഛമ്മേടെ നല്ല കുട്ടിയല്ലേ ..?' ഞാന്‍ പറയും ..
' ആ അടവോന്നും കട്ടുറുമ്പ് കേള്‍ക്കില്ലാ ട്ടോ ..'

 ഞാന്‍  വേഗം കളി നിര്‍ത്തി കുളിച്ചു അച്ഛമ്മയുടെ അടുത്ത് ചെല്ലും. അച്ഛമ്മ മുറുക്കാന്‍ പെട്ടിയില്‍ നിന്നും ചെറിയ വെള്ള നിറത്തിലുള്ള ഗ്യാസ് മിടായി എടുത്തു തരും.  ഒരു മിട്ടായി വായില്‍ അലിയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒന്നും കൂടി കൈ നീട്ടും. 

' ഇനി ഇന്നില്ല. ഒരു ദിവസം ഒന്ന് മാത്രേ തരൂ ..' അച്ഛമ്മ പറയും. 
' എനിക്കല്ല രാത്രി കട്ടുരുംബിനു കൊടുക്കാനാ. . ; 
' അമ്പടാ. ..' അച്ഛമ്മ ഒന്നും കൂടി അവസാനം തരും. 

അച്ഛമ്മ പറഞ്ഞത് നേരായിരുന്നു, വികൃതി കാണിച്ചാല്‍ കട്ടുറുമ്പ് കടിക്കും. ഒരിക്കല്‍ തെക്കേ തൊടിയിലെ മാവില്‍ കല്ലെറിഞ്ഞു മതിയായപ്പോള്‍  മാവിന്‍റെ  ചുവട്ടില്‍   അല്‍പ്പ നേരം ഇരുന്നു. എന്തോ എന്നെ കടിച്ചു. എനിക്ക് മനസ്സിലായി അത് കട്ടുറുമ്പ് തന്നെ. ഞാന്‍ അച്ഛമ്മയുടെ അടുത്തേക്ക് ഓടി കിതച്ചു ചെന്നു. അപ്പോളേക്കും പുറത്തൊക്കെ തണര്‍ത്ത പോലെ ആയി. 

' പുളിയുറുമ്പ് കടിച്ചാല്‍ ഇങ്ങനെ ഒക്കെ ഉണ്ടാകും .., ഓരോ ജീവികളെ ഇങ്ങനെ ഉപദ്രവിച്ചാല്‍ അങ്ങനെ തന്നെയാ.. ' അടുക്കളയില്‍ നിന്നും ശകാരങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ഛമ്മ ഭസ്മം പുറത്തു തേച്ചു തരുമ്പോള്‍ ഞാന്‍ ചോദിച്ചു ' അപ്പൊ കടിച്ചത് കട്ടുറുമ്പ് അല്ലാ ല്ലേ ? ഈ പുളിയുറുമ്പ് എവിടെയാ ണ്ടാവുക?'

അന്ന് തൊട്ടു ഞാന്‍ ഉറുമ്പുകളെ വീക്ഷിക്കാന്‍ തുടങ്ങി. കിട്ടുന്ന ഓരോ ഉറുമ്പിനെയും ഞാന്‍ ചെറിയ ചില്ല് കുപ്പിയില്‍ ഇട്ടു വക്കാന്‍ തുടങ്ങി. ചോണന്‍ ഉറുമ്പ്, എന്നെ കടിച്ച    പുളിയന്‍ ഉറുമ്പ് ,  പാമ്പുരുമ്പ്, അങ്ങനെ എല്ലാത്തിനെയും എനിക്ക് കിട്ടി. പക്ഷെ ആദ്യം മുതലേ കേള്‍ക്കാന്‍ തുടങ്ങിയ കട്ടുറുമ്പ് , അവനെയാണ്‌ എനിക്കിനി വേണ്ടത്. എല്ലാ കുപ്പിയിലും ഉറുമ്പുകള്‍ക്ക് കഴിക്കാന്‍ ഞാന്‍ എന്തെങ്കിലും ഇട്ടു കൊടുക്കുമായിരുന്നു. 

 ഒരു    ദിവസം അച്ഛമ്മ തന്നെ എനിക്ക് കട്ടുറുമ്പ് എന്ന   വലിയ ജീവിയെ കാണിച്ചു തന്നു. ഞാന്‍ അതിനെയും പിടിച്ചു കുപ്പിയിലാക്കി. ഈ ചെറിയ ഉറുമ്പിന്റെ പേര് പറഞ്ഞാണോ അച്ഛമ്മ എന്നെ പേടിപ്പിചിരുന്നത് എന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ സാധു ഉറുമ്പുകലെയെല്ലാം ഞാന്‍ വിട്ടയച്ചു. കട്ടുറുമ്പിനെ മാത്രം ഞാന്‍ എന്തോ വിട്ടില്ല. കുറെ ദിവസങ്ങള്‍ ഞാന്‍ അതിനെ തന്നെ നോക്കി ഇരുന്നു. ഒരു ദിവസം ചില്ല് പാത്രത്തില്‍ കിടന്നത് കൊണ്ടോ എന്തോ അത് ചത്ത്‌ പോയി. അന്ന് ഭയങ്കര വിഷമം ആയിരുന്നു.   അതിനു ശേഷം കുറെ കാലം ഞാന്‍ കട്ടുരുംബുകളെ കണ്ടിട്ടും കേട്ടിട്ടും ഇല്ലായിരുന്നു. 
   
   പിന്നൊരിക്കല്‍ , കോളേജില്‍  പഠിക്കുന്ന കാലത്ത് ലൈന്‍ അടിക്കുന്ന പിള്ളേരുടെ അടുത്തോട്ടു ഒന്ന് ചെന്നാല്‍ മതി അപ്പോള്‍ പറയും ' ശോ ഇവനെ കൊണ്ട് വല്ലാത്ത ശല്യമായല്ലോ , നീ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകാതെ വേഗം പോയെ പോയെ ..'

ശ്ശെടാ. ഇതെന്തിനാ ഇവരെല്ലാവരും ഈ കട്ടുറുമ്പിനെ ഇങ്ങനെ കുറ്റം പറയുന്നത്. ഇവര്‍ക്കൊക്കെ എന്ത് ദ്രോഹം ചെയ്തു ഈ പറയുന്ന കട്ടുറുമ്പ് ? എന്നൊക്കെ ആലോചിച്ചു കൊണ്ട് ഞാന്‍ അവരുടെ സ്വര്‍ഗത്തില്‍ നിന്നും മാറി നടന്നു. എന്നിട്ടെന്തായി അവസാനം കട്ടുറുമ്പിന് ഒന്നും സംഭവിച്ചില്ല. അവര് പ്രേമിച്ചു , കല്യാണം ഒക്കെ കഴിച്ചു ഇപ്പോള്‍ വിവാഹ മോചനവും കഴിഞ്ഞു. ഇപ്പൊ സ്വര്‍ഗോം ഇല്ലാ കട്ടുറുമ്പും ഇല്ലാ ല്ലോ ..   ഡിങ്ങ ഡിങ്ങ ...
   വേറൊരിക്കല്‍ ഫേസ് ബുക്കില്‍ ചാറ്റിങ്ങിനിടെ ഒരുത്തന്‍ എന്നോട് വീണ്ടും അതെ വാക്കുകള്‍ പറഞ്ഞു ' ഡാ നീ ഒന്ന് നിര്‍ത്തി പോയെ, ലവള് ഓണ്‍ലൈനില്‍ വന്നിട്ടുണ്ട് , നീ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകാതെ വേഗം പോ.. ബാക്കി വിശേഷങ്ങള്‍ ഒക്കെ പിന്നെ പറയാം ..ബൈ ..' അവന്‍ പോയി..  

അന്ന് ഞാന്‍ കണ്ണാടി നോക്കി കൊണ്ട്, സ്വയം കട്ടുറുമ്പായി വേഷമണിഞ്ഞു, വടക്കന്‍ വീരഗാഥയിലെ ചന്തു പറയുന്ന പോലെ പറഞ്ഞു  " കട്ടുറുമ്പ് പേര് പറഞ്ഞു അച്ഛമ്മ ആദ്യം എന്നെ പേടിപ്പിച്ചു , സ്നേഹത്തോടെ ചില്ല്  പാത്രത്തില്‍ ചത്ത്‌ മലച്ച  സാക്ഷാല്‍ കട്ടുറുമ്പ്  എന്നെ വിഷമിപ്പിച്ചു , ഇപ്പോള്‍ ധാ നിങ്ങള്‍ക്കൊക്കെ ഞാന്‍ ശല്യവുമായിരിക്കുന്നു. ഇനി വേറെ എന്തൊക്കെ കെട്ടു കഥകള്‍ ഉണ്ട് നിങ്ങളുടെ നാട്ടില്‍ പാടി നടക്കാന്‍ ..? ഈ പാവം കട്ടുറുമ്പിനെ കുറിച്ച് മനസിലാക്കാന്‍ നിങ്ങള്‍ കേട്ട കഥകള്‍ ഒന്നും മതിയാകില്ല മക്കളെ ..മതിയാകില്ല...ഇനി എന്നെ കിട്ടില്ല നിങ്ങളുടെ പഴി ചാരല്‍ കേള്‍ക്കാന്‍ ..... അത് കൊണ്ട് മടങ്ങി പോകിന്‍ നിങ്ങള്‍ ..ഹും.. മടങ്ങി പോകാനാ പറഞ്ഞത് .. '"

പെര്‍ഫോര്‍മന്‍സ് കഴിഞ്ഞു ..ഞാന്‍ ആലോചിക്കുകയാണ്.
" അല്ല  ഈ കട്ടുറുമ്പ് ഇനി ഇവര്‍ പറയുന്ന പോലെ സ്വര്‍ഗത്തില്‍ പോയി വല്ല അല്‍ കുല്ത് പരിപാടിയും കാണിച്ചിട്ടുണ്ടോ .. ഒന്നുമില്ലാതെ ഇങ്ങനെ എല്ലാവരും പറയില്ല ല്ലോ .."


എന്‍റെ തോന്നലുകള്‍...


മനസ്സില്‍ ചിന്തകളുടെ അലയിളക്കം ഉണ്ടാകുമ്പോള്‍ ഞാന്‍ എവിടെക്കെങ്കിലും ഒറ്റയ്ക്ക് പോകും. സാധ്യമെങ്കില്‍ , കടലും ആകാശവും സംഗമിക്കുന്ന ഭൂമിയുടെ ഏതെങ്കിലും ഉയരമുള്ള അറ്റത്തേക്ക് നടന്നു പോകും. പണയപ്പെടുത്തിയ മനസ്സിനെ തിരിച്ചു പിടിക്കാനും പരമമായ സത്യത്തെ അന്വേഷിക്കാനുമുള്ള ഒരു വിഫല ശ്രമത്തില്‍ ഞാന്‍ എഴുതുന്നതിനെ എന്ത് പേരിട്ടു വിളിക്കണം എന്നറിയില്ല. കവിത ? അതോ കഥ ? ഏയ്‌ അതൊന്നുമല്ല. .. അല്ലേ അല്ല... ഒക്കെ എന്‍റെ തോന്നലുകള്‍ ആണ്...... വെറും തോന്നലുകള്‍ മാത്രം..

Tuesday, June 5, 2012


പ്രണയം... ഒരു ബാക്കിപത്രം...




അവൾ ചിരിച്ചു തുടങ്ങി...
നിര തെറ്റിയ കിന്നരിപ്പല്ലുകളും, നീലക്കണ്ണുകളും അവളുടെ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടീയിരുന്നു...
ഞാൻ ആ ഭംഗി ആസ്വദിക്കുവാൻ ഒരിക്കലും വിഷമിച്ചിരുന്നില്ല... 

ഒരിക്കൽ അവൻ എന്നോട്‌ പറഞ്ഞു, “ഞാൻ അവളെ ഇഷ്ടപ്പെടുന്നു”..
“വേണ്ട,... അത്‌ ശരിയല്ല... നിനക്ക്‌ യൂദാസിന്റെ മുഖമാണ്‌” എന്റെ വാക്കുകൾ അവനെ വിഷമിപ്പിച്ചുവോ? 

പിന്നീട്‌ ഞാനവരെയൊരുമിച്ച്‌ കണ്ടു... ഒരു വസന്തകാലത്ത്‌...... പൂന്തോട്ടങ്ങളിൽ, തെരുവുകളിൽ.....
അവസാനം, നിഴൽ നിറഞ്ഞ അക്കേഷ്യാ മരങ്ങൾക്കൂട്ടങ്ങൾക്കിടയിൽ വെച്ച്‌...
അവളുടെ മുഖം ചുവന്നിരുന്നു... 
ഞാൻ അവളുടെയടുത്തെത്തി.... അവനെ വിശ്വസിക്കരുത്‌... അവൻ യൂദാസാണ്‌...
“പക്ഷേ.... പക്ഷേ ഞാനവനിൽ യേശുദേവനെക്കാണുന്നു... നിന്നിൽ യൂദാസിനെയും”.. അവൾ പ്രതിവചിച്ചു...
ഉത്തരം മുട്ടി ഞാൻ തിരികെ നടന്നു, വിജയിയായി അവൻ എന്നെക്കടന്നു പോയി... 

പിന്നീട്‌ ഞാനവരെക്കണ്ടത്‌ കമ്പോളത്തിൽ വെച്ചാണ്‌... ഒരു വേനൽക്കാലത്ത്‌......
യൂദാസിന്റെ മുഖമുള്ള ആ കുറിയ മനുഷ്യൻ വിളിച്ചു പറയുന്നു,“എനിക്കറിയില്ല, ഞാനറിയില്ലിവളെ”... അയാളുടെ മടിശ്ശീലയിലെ വെള്ളിത്തുട്ടുകൾ അതേറ്റ്‌ പറഞ്ഞു... 

ഞാൻ അവളെ സൂക്ഷിച്ചു നോക്കി, അവളുടെ നീലക്കണ്ണുകളിലെ സൂര്യൻ അസ്തമിച്ചിരുന്നു... പുഞ്ചിരി മരിച്ചുപോയിരുന്നു... ഉരുണ്ട്‌ തള്ളിയ പുതുനാമ്പിൽ തലോടി അവൾ പറഞ്ഞു.. “ഞാനും... എനിക്കുമിയാളെ അറിയില്ല”
“പക്ഷേ... എനിക്കറിയാം... ഞാനിവരെക്കണ്ടിട്ടുണ്ട്‌... നിഴൽ നിറഞ്ഞ അക്കേഷ്യക്കൂട്ടങ്ങൾക്കിടയിൽ വെച്ച്‌”... എന്റെ മനസ്സ്‌ പിറുപിറുത്തു... 

അവളെ ക്രൂശിക്കുക അയാൾ പറഞ്ഞു.... അവളെ ക്രൂശിക്കുക... ക്രൂശിക്കുക... ജനക്കൂട്ടമത്‌ ഏറ്റുപറഞ്ഞു... 

അപമാനത്തിന്റെ ക്രൂശും ചുമന്ന്‌ അവൾ യാത്രയായി... മറവിയുടെ ഗാഗുൽത്തായിലേക്ക്‌..... 

വെള്ളിത്തുട്ടുകളുടെ കിലുക്കം അകന്നുപോയി... പുതിയ ഇരയേയും തേടി.... 

പിന്നെയും വസന്തങ്ങൾ.....
വർഷങ്ങൾ.....
വേനലുകൾ.

Monday, June 4, 2012

പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍....




പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍ ആ സാഹചര്യത്തെ നേരിടുക വളരെ പ്രയാസം നിറഞ്ഞ ഘട്ടമാണ്. പക്ഷെ നേരിട്ടേ തീരൂ എന്ന യാഥാര്‍ഥ്യവും മറന്നുകൂട.

അല്ലെങ്കില്‍ വീണ്ടും നിങ്ങള്‍ വിഡ്ഢിയാകുകയാകും ഫലമെന്ന് മനസ്സില്‍ ഉറപ്പിക്കുക. ഒരു വ്യക്തിയുടെ ശരീരത്തേക്കാള്‍ മനസ്സിനെയും മൂല്യങ്ങളെയുമാണല്ലോ സ്നേഹിക്കുന്നത്. നിങ്ങള്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത മൂല്യങ്ങള്‍ അയാളില്‍ ഇല്ലെങ്കില്‍ അയാള്‍ ഒരു മിഥ്യ ആയിരുന്നു എന്ന് സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കുകയാണ് ശരിയായ മാര്‍ഗ്ഗം. 

പ്രശ്നങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന ആരോടെങ്കിലും തുറന്നു പറയുക. അയാളുടെ സ്ഥാനം നിങ്ങളുടെ മനസ്സിനു പുറത്തു തന്നെയാണെന്ന് സ്വയം പരിശോധിക്കുക. ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന എന്തെങ്കിലും വസ്തുക്കളോ സമ്മാനങ്ങളോ ഉണ്ടെങ്കില്‍ അവ ഉപേക്ഷിക്കുക.

അയാള്‍ക്കു വേണ്ടി ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും വിട്ടുവീഴ്ചകളും ഉപേക്ഷിക്കുക. ദേഷ്യവും വൈരാഗ്യവും ഉപേക്ഷിക്കുക. പ്രാര്‍ത്ഥനയും ദേവാലയങ്ങളില്‍ പോകുന്നതും, പ്രിയമുള്ളവരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതും നിങ്ങള്‍ക്ക് ഉന്മേഷം നല്‍കും.

എല്ലാ മുറിവുകളും മായ്ക്കുന്ന കാലം എല്ലാ വേദനകളെയും തൂത്തെറിയുമെന്നു വിശ്വസിക്കുക. പ്രതീക്ഷിക്കുക.
                             



                             മുഹമ്മദ് സാദിഖ്

Sunday, June 3, 2012

''ആദ്യമായി നിന്നെ മുന്നില്‍ കണ്ടപ്പോള്‍ മനസ് തകര്‍ന്നു പോയി

ഇനിയുള്ള ജീവിതം നിന്റെ കൂടെ എന്ന്‍ ഓര്‍ത്തപോള്‍ കരഞ്ഞുപോയി.....

മെല്ലെ .മെല്ലെ ....ഞാന്‍ അറിഞ്ഞു നിന്‍റെ മണം.....

ഞാന്‍ ഇഷ്ടപ്പെട്ടു നിന്റെ നിറം.......

ആവില്ല ഇനി നിന്നെ പിരിയാന്‍......

എന്റെ കഷ്ടപടുകളില്‍ ഒരു തണലായി നീ കൂടെ നിന്നു ..

നിന്നെ പിരിയേണ്ടി വരും എന്നാ ചിന്തയില്‍ ഞാന്‍ ഉരുകുന്നു.....

വരുമോ നീ എന്‍ കൂടെ......വരില്ല.... എനിക്കറിയാം .......

നിന്‍ ജന്മനാടാണ് നിനക്ക് വലുത്.....

പുതിയ.....പുതിയ മുഖങ്ങള്‍ നിന്നെ തേടി വരും.......

അവരൊക്കെ നിന്നെ ഇഷ്ടപെടും........

കാരണം......നീ അത്രക്ക് ശുദ്ധമാണ്......

എന്നാലും മറക്കില്ല ഒരിക്കലും ഞാന്‍ നിന്നെ......

ILOVEU ,ILOVEU ,ILOVEU .......MY ...കുബ്ബുസ്....  

Saturday, June 2, 2012

എന്‍റെ പ്രണയം... ജീവിതം മുഴുവന്‍ നിന്നെ ചുറ്റുന്ന നിറഭേദങ്ങള്‍ ഇല്ലാത്ത വായു പോലെ ആകരുത് എന്‍റെ പ്രണയം... പ്രണയം മഴയാകണം.... പ്രകൃതിയിലെ വെളിച്ചത്തിന്‍റെ അവസാന രശ്മി പോലും കവര്‍ന്നെടുത്ത്, ഇരുളിന്‍റെ കരിമ്പടം പുതപ്പിച്ച്‌, ചൂളം വിളിക്കുന്ന കാറ്റായി, മിന്നല്‍ പിണരുകളും, ഇടിയുടെ ശബ്ദ ഘോഷങ്ങളും, മനസിലേക്ക് ഇരമ്പി പെയ്യുന്ന മഴ തുള്ളികളും ആയി വന്നടുക്കുന്ന തുലാവര്‍ഷം... നീയാ മഴ മാത്രം കണ്ടിരിക്കണം...... പ്രണയത്തിന്‍റെ താപം മാത്രം അറിയണം... പിന്നെ, മഴയുടെ തണുപ്പ് നിന്‍റെ മനസിലെ ആര്‍ദ്രതയ്കും ഇടിനാദങ്ങള്‍ നിന്‍റെ വാക്കുകള്‍ക്കും, മിന്നല്‍ പിണരുകളെ നിന്‍റെ ചിന്തക്കും പകര്‍ന്നു തന്ന്.... എനിക്ക് അകന്നു പോകണം, അകല്‍ച്ചയുടെ വേദന എന്നെ ഓര്‍മകളില്‍ നിന്നും മറയ്ക്കുന്നതിന് മുന്‍പ്.... . . . . പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം നിന്നില്‍ അവശേഷിക്കട്ടെ....




ഇന്റർനെറ്റ്‌ - ആമുഖം






1960 കളിൽ, ശീതയുദ്ധകാലത്ത്‌, അതീവ രഹസ്യമായി, വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ആശയവിനിമയ സംവിധാനം എങ്ങിനെ നിർമ്മിക്കാം എന്ന അമേരിക്കൻ പട്ടാളത്തിന്റെ ഗവേഷണഫലമയാണ്‌, ഇന്റെനെറ്റിന്റെ അടിത്തറ രൂപം കൊള്ളുന്നത്‌. കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം എന്ന ആശയമായിരുന്നു ഇതിൽ പ്രധാനം. നെറ്റ്‌ വർക്ക്‌ എന്ന സുന്ദര സ്വപ്നങ്ങളുടെ തുടക്കം.

തുടക്കത്തിൽ ഗവൺമെന്റും, ഏതാനും ചില സർവ്വകലാശാലകളും കമ്പ്യൂട്ടർ മുഖേന ബന്ധപ്പെടുത്തിയിരുന്ന് ഒരു പ്രോജക്റ്റായിരുന്നു ഇത്‌. ഇന്റർനെറ്റ്‌ അന്ന്, Department of Defense ന്റെ Advanced Research Project Agency (ARPA) നിയന്ത്രിക്കുന്ന, പട്ടാളം ഉപയോഗിക്കുന്ന എറ്റവും സുരക്ഷിതമായ ആശയവിനിമയ സംവിധാനമായി മാറുവാൻ താമസമുണ്ടായില്ല. ഇതിന്റെ മൊത്തം പ്രവർത്തന രീതിയെ ARPANET എന്നാണറിയപ്പെട്ടിരുന്നത്‌.

കാലക്രമേണ ARPANET കമ്പ്യൂട്ടറുകൾ പ്രതിരോധ മന്ത്രാലയം സഹയം നൽകുന്ന എല്ലാ യുണിവയ്സിറ്റികളിലും സ്ഥാപിച്ചു. പതിയെ ഇന്റർനെറ്റ്‌, പട്ടാളത്തിന്റെ കൈപിടിയിൽനിന്നും വഴുതി, ശാസ്ത്രജ്ഞരുടെ പ്രധാന ആശയവിനിമയ മാർഗ്ഗമായി മാറി. കൂടുതൽ ശാസ്ത്രജ്ഞന്മാർ ഓൺലൈനിൽ വന്ന് തുടങ്ങിയപ്പോൾ, ഈ സംവിധാനത്തിന്റെ നടത്തിപ്പ്‌ 1950-ൽ ARPA യിൽ നിന്നും National Science Foundation എന്ന എജൻസിക്ക്‌ കൈമാറി.

വർഷങ്ങൾ കടന്ന്‌ പോകവെ, വാണിജ്യവശ്യങ്ങൾക്ക്‌ ഇന്റർനെറ്റ്‌ ഉപയോഗിക്കുവാൻ തുടങ്ങിയതോടെ, ഇന്റർനെറ്റ്‌ നടത്തുന്നതും നിയന്ത്രിക്കുന്നതും പിന്നെയും പല എജൻസികളെയും മാറി മാറി എൽപ്പിക്കപ്പെട്ടു. 

എന്നാൽ ഇന്റർനെറ്റ്‌ "പ്രവർത്തിപ്പിക്കുന്ന" ഒരു സംഘടനയോ, എജൻസിയോ, ഇന്ന് നിലവിലില്ല. മറിച്ച്‌, ഇന്റർനെറ്റിന്റെ "നിലനിൽപ്പ്‌" നിരീക്ഷിക്കുന്ന, ഇന്റർനെറ്റിന്റെ ഘടന നിയന്ത്രിക്കുന്ന നിരവധി സംവിധാനങ്ങൾ മാത്രമാണ്‌ ഇന്ന് നിലവിലുള്ളത്‌.

ഇന്റർനെറ്റിന്റെ നടത്തിപ്പിനെക്കുറിച്ച്‌, ക്യപ്റ്റൻ എഴുതിയലേഖനം ഇവിടെ 

ഇന്റർനെറ്റിന്റെ വേഗതയിൽ വന്ന മാറ്റം, വിവരങ്ങൾ കൈമാറുവാനുള്ള വേഗത, ആശയങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള സമയലാഭം എന്നിവ നെറ്റ്‌ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. ഇപ്പോഴും നെറ്റിന്റെ വേഗതയനുസരിച്ച്‌, പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കപ്പെട്ട്‌കൊണ്ടിരിക്കുന്നു.

വിവിധതരം ആവശ്യങ്ങൾക്ക്‌, ഇന്ന് ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു. ഇന്റർനെറ്റ്‌ പ്രവർത്തിപ്പിക്കുവാൻ, പലതരം രീതികളും ഇന്ന് നിലവിലുണ്ട്‌. ഉദാഹരണത്തിന്‌, ഡയൽ അപ്പ്‌ കണക്‌ഷൻ, DSL, Dedicated Line തുടങ്ങിയവയും, പുതുമുഖമായ Wireless വിദ്യയും ഇന്ന് സുലഭമാണ്‌.

ഈമെയിലുകൾ അയക്കുവാനുള്ള മാർഗ്ഗങ്ങൾ മുതൽ, ചാറ്റിങ്ങിനും ബ്രസിങ്ങിനും തുടങ്ങി, അനേകമാളുകൾക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന്, ഒരു മേശക്ക്‌ ചുറ്റുമെന്നപോലെ, വിഡിയോ കോൺഫറൻസ്‌ നടത്തുവാനുള്ള സൗകര്യങ്ങൾ വരെ, ഇന്ന് നെറ്റ്‌ നമുക്ക്‌ മുന്നിൽ തുറന്ന് വെക്കുന്നു.


ഈ പാളത്തിന് എന്ത് തണുപ്പാണ് ...
ഭീകരമായ എന്തോ അടുത്തടുത്ത് വരുന്നു...
ഒരു വിറയല്‍  രീരമാകെ പിടിച്ചുലക്കുന്നു...
കാതുകള്‍ തകരുന്ന പോലെ  ...
ഇടിമുഴക്കം പോലെ എന്തോ കടന്നുപോയി ...
ക്തമായ കാറ്റില്‍ പറന്നുപോകുംപോലെ 
ശരീരം വിറങ്ങലിക്കുന്നു ...

എന്തിനാണമ്മേ എന്നെ ഇട്ടിട്ടു പോയത് ...
എന്ത് ഇഷ്ടാരുന്നു എനിക്ക് അമ്മയെ ...
ആ നെഞ്ചിലെ മധുരം നുകരാന്‍, 
ചൂടേറ്റുറങ്ങാന്‍ എന്ത്‌ ആശിച്ചു ഞാന്‍ ...
അമ്മയുടെ താരാട്ട് കേട്ട് മടിയിലുറങ്ങാന്‍,
എന്ത് കൊതിയായിരുന്നു എനിക്ക് ...
ആ  മുഖം കാണാന്‍ എന്ത് ആയായിരുന്നു...
എന്തിനാണ് അമ്മ എന്നെ വെറുത്തത്, 
എനിക്കറിയില്ലാ ...
ഒന്നറിയാം ... അമ്മക്ക് എന്നെ വേണ്ട ...

മഞ്ഞേറ്റ് ശരീരം ചുക്കി ചുളിയുന്നു ...
കുഞ്ഞിക്കൈകളും  കാലുകളും കോച്ചിവലിക്കുന്നു ...
നെഞ്ചാകെ വേനിക്കുന്നു, ശ്വാസം കിട്ടുന്നില്ല ..
ആരോ എന്നെ കൈകാട്ടി വിളിക്കുന്ന പോലെ

എന്തിനാണമ്മ എന്നെ പേടിക്കുന്നത്,
വെറുക്കുന്നത് ...
എനിക്കൊന്നും അറിയില്ലാ ... ഒന്നും
ന്‍റെയോ തെറ്റ് ... അതോ ഞാനോ അമ്മേ തെറ്റ് ??? 


വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ചുരം കയറുന്നു
               എന്റെ ശവമടക്കിന് മുമ്പങ്ങെത്തണം
               എന്നെ പ്രണയിച്ചവര്‍, ഞാന്‍ പ്രണയിച്ചവര്‍
               നിലവിളിക്കുന്നത് കേള്‍ക്കണം, കാണണം

                              ഹോ! എന്‍ കാലുകള്‍ പിന്‍വലിക്കുന്നുവോ?
                              ഒരു നിശബ്ദ പ്രണയത്തിന്‍ തേങ്ങലുകള്‍ 
                              എന്‍ കാതില്‍ മുഴങ്ങുന്നു...
                              എന്റെ പ്രണയം... എന്റെ പ്രണയം

Friday, June 1, 2012


കിനാവിന്റെ താഴ്വരകളില്‍ ഒരു കുറിഞ്ഞിപ്പൂവായി നീ ഇതള്‍ വിരിയാറുണ്ട്.
നിന്റെ നുണക്കുഴികളിലെ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍ ഞാന്‍ നുകരാരുണ്ട്.
എങ്കിലും യഥാര്‍ത്യത്തിന്റെ കനലുകള്‍ എന്നെ പൊതിയുമ്പൊള്‍ ഞാന്‍
വിതുമ്പുകയാണ്.
കാരണം ഇട വഴികളില്‍ ആരും കാണാതെ നിന്റെ കവിളില്‍ നിന്ന് സ്നേഹം നുള്ളിയെടുക്കാന്‍
ഇനിയെനിക്ക് കഴിയില്ലല്ലൊ?
ഇമകള്‍ക്കിടയിലെ പ്രണയമുകിലില്‍ നിന്നും പ്രണയമഴ ഇനിയെന്നെ
കുളിരണിയിക്കില്ലല്ലൊ
ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
വിട പറയലിന്റെ അവസാന നിമിഷത്തില്‍ ഇമവെട്ടാതെ കണ്ണും കണ്ണും തമ്മില്‍ നോക്കി
ഒന്നും ഉരിയാടാതെ പിന്നോട്ടായി അകന്നത് നീ ഓര്‍ക്കുന്നുണ്ടോ?
ഞാന്‍ നിനക്കായ് അക്ഷരങ്ങളുടെ മൌന ജാത തുടരട്ടെ.........
അക്ഷരങ്ങളുടെ ശോകമൂകമായ ഈ യാത്ര മാത്രമല്ലെ നമുക്കിന്നുള്ളൂ അല്ലെ പ്രിയെ...
മലയടിവാരത്ത് നിന്നും തെളിനീരിന്‍ പരിശുദ്ധിയുമായ് തുടങ്ങി സ്നേഹ സാന്ദ്രമായ
ഓളങ്ങള്‍ നിര്‍മ്മിച്ച് ഒടുവില്‍ രണ്ടായി മാറി ഒഴുകുന്ന പുഴയുടെ ഗദ്ഗദം നീ
അറിഞ്ഞിട്ടുന്ടോ? ഇല്ലെങ്കില്‍ അറിയണം , കാരണം നമ്മളാണാ പുഴകള് .

വളരെ മുന്‍പേ കണ്ടുമുട്ടിയിരുന്നെന്കില്‍ എന്ന്
ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു
കഴിഞ്ഞു പോയ ഏതോ ജന്മത്തില്‍
എന്റ്റെ കൈകളില്‍ നിന്നും മഞ്ഞിന്‍ മേഘം പോലെ .......
മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്
എന്നാണു ആദ്യമായി കണ്ടു മുട്ടിയത്‌
അറിയില്ല ........ ഒന്നെനിക്കറിയാം
ഈ ജന്മത്തില്‍ എനിക്ക് കിട്ടിയ
ഏറ്റവും നല്ല സൌഹൃതങ്ങളിലോന്നു ..... അത് നീയായിരുന്നു .......
മറ്റൊന്നും ഞാന്‍ അവകാശപെടുന്നില്ല ....നീ ..എന്നും
എനിക്ക് പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഇനി എന്നും
അങ്ങനെയായിരിക്കുകയും വേണം.

സ്നേഹമൊരു തീജ്വാല പോലെ ...
ചിലര്‍ക്കത് ആളുന്ന അഗ്നി പോലെ
അടുക്കുന്നവര്‍ക്ക് പൊള്ളുന്ന സ്മൃതികള്‍ ബാക്കി..
ഒരു നിമിഷം കൊണ്ട് തീക്ഷണമായി -
കത്തി അമരുന്ന അഗ്നി, അവശേഷിക്കുന്നതോ
ഒരു പിടി ചാമ്പല്‍ മാത്രം.

ചിലര്‍ക്കത് ഉള്ളില്‍ നീറുന്ന നെരിപ്പോട്‌ പോലെ ...
പ്രകടിപ്പിക്കാനറിയാതെ , എല്ലാം -
ഉള്ളില്‍ ഒതുക്കി സ്വയം ഉരുകി ....
അടുക്കുന്നവര്‍ക്ക് ഒരിറ്റു ചൂട് -
പകരാനാവാതെ സ്വയം നീറി.

ചിലര്‍ക്കോ അത് അണയാത്ത -
സൌമ്യമായ ജ്വാല, സ്നേഹജ്വാല
അടുക്കുന്നവരുടെ സിരകളില്‍
സ്നേഹത്തിന്റെ ചൂട് പകര്‍ന്നു
പരിലാളനയും സംരക്ഷണവും ഒരുപോലെ
നല്‍കുന്ന അണയാത്തൊരു ജ്വാല

ജീവിതമെന്ന സൂര്യന്‍റെ തീജ്വലകളേറ്റു തളര്‍ന്നു വീഴുവാന്‍ തുടങിയെന്നെ
സ്നെഹമെന്ന ജീവാമൃതം നല്കി കൈ പിടിച്ചു നടത്തിയവള്‍ .......
വേച്ചു.... വേച്ചു.... പൊകുന്ന ചുവടുകളില്‍ താളം തെറ്റി വീഴാതിരിക്കുവാനായി അവള്‍ താങായി ...

.അമ്മയുടെ മാറില്‍ തല ചായിച്ചുറങുന്ന കുഞിനെപ്പൊലെ
എറ്റവും വിശ്വാസത്തൊടെ ഞാന്‍ അവളുടെ തൊളില്‍ തല ചായിച്ചിരുന്നു........
ജീവിതമെന്ന അനന്തതയിലെക്ക് എന്നെയും വഹിച്ചുകൊണ്ട് അവള്‍ നടന്നു....
സ്നേഹത്തിന്‍റെ മന്ത്ര0 കാതിലൊതി...
സ്നേഹത്തിന്‍റെ ഉര്ജ്ജം പകര്‍ന്നുനല്കി .
.ഇടറാതെ മണ്ണില്‍ നടക്കാന്‍ പഠിപ്പിച്ചു
സ്നേഹത്തിന്‍റെ ആകാശത്തില്‍ ഉയരങള്‍ തേടി പരുന്തിനെപ്പൊലെ പാറിപ്പറന്നു ഞാന്‍...
.ഉയരഞള്‍ വെട്ടിപ്പിടിക്കാന്‍ അവള്‍ കാതില്‍ ചൊല്ലി ഉയരങളില്‍ അവള്‍ കൂട്ടാകുമെന്നൊതി......
ഒടുവില്‍ ആകാശത്തെ നക്ഷത്രങള്‍ അത്രയും കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തില്ചെന്നു തിരിഞു നൊക്കുമ്പൊള്‍ .!!
അവള്‍..?

അവള്‍ പൊയി മറഞു..യാത്രപൊലും ചോദിക്കാതെ...
എന്‍റെ ഹൃദയവുമായി.............

ചോരയൊലിക്കുന്ന ശരീരവുമയി എന്‍റെ ഹൃദയം തേടി ഞാന്‍ അലഞു ........
ഒടുവില്‍ ആ മാംസപിണ്ഡം തെരുവുപട്ടികള്‍ കടിച്ചു പറിക്കന്നതു ഞാന്‍ കണ്ടു...................
അവയുടെ മുഖത്തു നിന്നും ചോരത്തിള്ളീകള്‍ ഇറ്റിറ്റു വീഴുന്നുണ്ട് .........
എന്‍റെ ഇട നെന്ചിലെ തുടുപ്പുകള്‍ അത്രെയും അവള്‍ക്കായ് നല്ക്കിയ ഞാന്‍
ഞാന്‍ മരിച്ചു ജീവിക്കുന്നു ഹൃദയമില്ലാതെ ......
സ്നേഹം എന്തെന്ന് അറിയാതെ

ഹൃദയത്തിനു ഒരു പൂട്ടുവേണം...
എല്ലാവർക്കും ഓരോ താക്കോലും കൊടുക്കാം...
പ്രണയം തുറന്നാൽ പ്രണയം....
വെറുപ്പു തുറന്നാലോ....?
എന്തായാലും വരുന്നവനും പോകുന്നവനും
കയറി മേഞ്ഞുനടക്കരുത്‌ - വൃത്തി പോകും..
പല്ലുകാണിച്ചു ചിരിക്കാം; കാണിക്കാതെയും...
ഹൃദയത്തിന്റെ കാര്യമോ........?
ആരെങ്കിലും പ്രണയഭ്രാന്തിനു
ഹൃദയശസ്ത്രക്രിയ ചെയ്യാറു​‍ണ്ടോ....?
എന്താ...! മരിച്ചുപോകുമെന്ന ഭയമാണോ....?
എങ്കിലും പറയാനും കേൾക്കാനും കൊള്ളാം....
ഇതിൽ എവിടെയാണു കാല്പനികത.......?
എരിഞ്ഞു തീർന്ന സിഗരറ്റുകുറ്റിയിലോ -
കട്ടിലിനടിയിലെ ഒഴിഞ്ഞ കുപ്പിയിലോ -
അതുമല്ലെങ്കിൽ സഞ്ജയസാഹിത്യത്തിലെ
കള്ളനൊളിച്ച തൈക്കുണ്ടിലോ...?
വെറുക്കപ്പെടൽ മറ്റുള്ളവന്റെ കാഴ്ച്ചയിലാണു...
ചിലപ്പോഴെങ്കിലും സ്വയവും....
മനസില്ലാത്തവരു​‍ണ്ടോ...മനസിൽ പ്രണയവും...
കുഴിമാടത്തിലേക്ക്‌ അവരെയും വിളിച്ച്‌
തിരിച്ചുപോയവരെ അറിയുമോ...?
എനിക്കറിയില്ല...
കാലം വെറുക്കപ്പെട്ടവനാക്കിയ
ചിലരുടെയെങ്കിലും തിരിച്ചറിയപ്പെടാതെപോയ പ്രണയം
എനിക്കുചുറ്റിലും അന്ധരായി വിലപിക്കുന്നുണ്ടാവാം


പ്രണയം. മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍
കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം
നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം
അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും
നഷ്ട സ്വപനങ്ങളുടെ ചിതാഭസ്മം വീന്ടെടുക്കുവാനുള്ള തീര്‍ത്ഥാടനം ജീവിതം.......തിരിച്ചറിയുന്ന കണ്ണാടിപോലെ പ്രണയവും."


ഞാൻ അവിടെ ജീവിച്ചു കൊള്ളാം....




മനോഞ്ജമായ ഈ ഭൂമുഖത്തു മരണമടയാൻ എനിക്കു ആഗ്രഹം ഇല്ല. ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ തന്നെ ജീവിക്കുവാൻ ഞാൻ ഇഷപ്പെടുന്നു.ഈ നിറസന്ധ്യകൾ,മാസ്മരപ്രകൃതി, പുഴകൾ, എന്നും വിരിയുന്നസുഗന്ധമെഴുന്ന പൂക്കൾ, ഇതിനെല്ലാമിടയിൽ തുടിക്കുന്നഒരു ഹൃദയത്തിനുള്ളിലൊരിടം കണ്ടെത്താനായെങ്കിൽ...

ഈ മണ്ണിൽ നിതാന്തമായൊഴുകുന്ന ജീവിത യാനം.ചിരിയും കണ്ണീരുമായി പിണഞ്ഞൊഴുകുന്ന;സന്താപവും, ആഹ്ലാദവുമെല്ലാം കൂടി ചിരിയും കണ്ണീരും സമ്മിളിതമാക്കിഒരു സൌധം പണി തീർക്കാൻ എനിക്കായെങ്കിൽ...ഞാൻ ആശിച്ചു പോകുന്നു.അതിനു എന്നാൽ അസാധ്യമായിത്തീരുകയാണെങ്കിൽ;ഇവിടെ നിങ്ങളുടെ ഇടയിൽ എനിക്കൊരിടം തരൂ. ഇനിയുള്ള എന്റെ ആയുസ്സ് ഞാൻ അവിടെ ജീവിച്ചു കൊള്ളാം.

പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നവനവങ്ങളായ പൂക്കൾനിങ്ങൾക്കു ഇറുത്തെടുക്കുവാനായി, പരിമള ധോരണിയുമായികാത്തു നിൽക്കുന്ന സസ്യജാലങ്ങളെ ഞാൻ പരിപാലിച്ചുകൊള്ളാം.അവർ പൊഴിക്കുന്ന മൌന സംഗീതം തിങ്ങി നിൽക്കുന്ന ഈ ലോകത്തിൽ മരിച്ചു കിടക്കുവാൻ എനിക്കു സാധ്യമല്ല.

മുഹമ്മദ് സാദിഖ്...


പ്രണയം നഷ്ടമായോ...?



ജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ വശമാണ് പ്രണയം‍. സൂക്ഷിച്ചില്ലെങ്കില്‍ അബദ്ധമായി തീരുകയും അവസാനിക്കുകയും ചെയ്യുമെന്ന് മാത്രം. നല്ല പ്രണയത്തിന് ആരോഗ്യകരമായ ഒരു ബന്ധം തന്നെയാണ് അത്യാവശ്യ ഘടകം.ബന്ധങ്ങളില്‍ കലരുന്ന സ്വാര്‍ത്ഥതയും മടിയും പ്രണയത്തെ നശിപ്പിക്കുക തന്നെ ചെയ്യും. ജോലി കൂടുതല്‍ ആകുമ്പോള്‍, തിരക്ക് ഏറുമ്പോള്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിയുമ്പോള്‍ ഒക്കെ പ്രണയം നഷ്ടമാകുന്നുണ്ട്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നല്ല അദ്ധ്വാനം തന്നെ വേണമെന്ന് ഇതില്‍ നിന്നും അര്‍ത്ഥമാക്കുന്നു. ഒരേ ആളിനൊപ്പം നീണ്ട നാള്‍ കഴിയുമ്പോള്‍ പ്രണയം നഷ്ടമാകുക സ്വാഭാവികമാണ്. സമയം പ്രണയത്തെ അപഹരിച്ചാലും ബന്ധം മുഷിപ്പനായി തീരുമെന്ന് മാത്രമല്ല പ്രണയത്തിന്‍റെ ആദ്യ കാലങ്ങളിലെ പോലെ ആകാറുമില്ല. ഇത് നയിക്കുന്നത് തണുത്ത പ്രണയത്തിലേക്ക് ആയിരിക്കും. പ്രണയം നഷ്ടമാകുമ്പോള്‍ ഒന്നു തിരിച്ച് ചിന്തിക്കുകയും ഇരുവര്‍ക്കും ഇടയില്‍ പ്രണയത്തെ നിലനിര്‍ത്താന്‍ വേണ്ടുന്ന് കാര്യം എന്താണെന്ന് ആലോചിക്കുന്നതും നന്നായിരിക്കും. ഇത് നിങ്ങളില്‍ പ്രണയം തുടങ്ങിയ കാലത്തെ വികാരത്തിലേക്ക് നയിക്കും. നല്ല ബന്ധം നില നിര്‍ത്താന്‍ എന്ത് കാര്യങ്ങളാണോ ചെയ്യേണ്ടത് അത് കണ്ടു പിടിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യണം. എല്ലാത്തിനും ശേഷം പങ്കാളിക്ക് എന്താണ് വേണ്ടതെന്നും എങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്നും ആലോചിക്കുക. തിരക്ക് പിടിച്ച നിങ്ങളുടെ ജീവിതത്തില്‍ ഇതിനുള്ള പട്ടികകള്‍ തയ്യാറാക്കുക തന്നെ വേണം. പണവും ജോലിയും മാത്രമല്ല ജീവിതം. അതിനൊപ്പം തന്നെ പ്രാധാന്യമുണ്ട് ബന്ധങ്ങള്‍ക്കും. നിങ്ങളുടെ പങ്കാളിയില്‍ പ്രണയം ഉണ്ടാക്കാന്‍ എന്തൊക്കെ ചെയ്തോ അതൊക്കെ ആവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളിലെ പ്രണയത്തെ ശക്തമായി തിരികെ കൊണ്ടുവരും. ചിലപ്പോള്‍ അതൊരു ഡിന്നറാകാം അല്ലെങ്കില്‍ തമാശ കലര്‍ന്ന സംഭാഷണങ്ങള്‍ ആകാം. ചിലപ്പോള്‍ കടക്കണ്ണിലൂടെയുള്ള ഒരു നോട്ടമാകാം..
Muhammed Sadik...,


പ്രണയം....



കണ്ണുകളില്‍ സ്വപ്‌നങ്ങള്‍ നിറച്ചവ൪ക്ക് യാഥാ൪ത്ഥ്യങ്ങള്‍ക്ക്‌ മുന്നില്‍ ഒരു കുമ്പസാരം മിഴികളില്‍ വിളക്കുകള്‍ തെളിച്ചവന് അനഘമായ നിധിയുടെ ലഭ്യത... കണക്കുകള്‍ കൂട്ടുന്ന സ്വാ൪ത്ഥന് എന്നും വെറുതെയൊരു തമാശ… പറന്നു നടക്കാന്‍ മാത്രം കൊതിക്കുന്ന ശലഭങ്ങള്‍ക്ക്‌ ഭംഗിയുള്ള പൂവിലെ തേനിന്റെ മറക്കാനാവാത്ത മധുരം… പിന്നേ പിന്നേ ലോകത്തിനു മുമ്പില്‍ അതിരുകള്‍ മാഞ്ഞു പോവുമ്പോഴും വളവുകളിലും, തിരുവുകളിലും ശങ്കിച്ച് നില്‍ക്കുന്ന

വിഡ്ഢിയുടെ പുസ്തകതാളിലേ വലിയൊരു പൂജ്യമാണോ പ്രണയം !? കടപ്പാടുകളുടെ കയങ്ങളില്‍ തളര്‍ന്നു പോയവര്‍ക്ക് വികൃതമായ ജീവിതത്തിലേക്കുള്ള ക്ഷണക്കത്തോ പ്രണയം !? കഥയറിയാതെ കതിരും, പതിരും വേര്‍തിരിക്കാന്‍ പറയുന്നവര്‍ക്ക് പിടികിട്ടാ സമസ്യയോ പ്രണയം !? പലപ്പോഴും... ആദ്യം ഒരു വര്‍ഷം... നിറച്ചാര്‍ത്ത് തീര്‍ക്കുന്ന വസന്തം... തളര്‍ന്ന പക്ഷിയുടെ ചിറകടി... കൊഴിഞ്ഞ മനോഹരമാം ശലഭചിറകുകള്‍... എങ്കിലുമീ... പ്രണയത്തിന്‍ ഇണക്കങ്ങള്‍, കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിശ്വാസങ്ങള്‍, നോവുകള്‍ സ്വപ്‌നങ്ങള്‍... എല്ലാം മനോഹരങ്ങള്‍ തന്നെ, അല്ലേ ! ?

  മുഹമ്മദ് സാദിഖ്...,


ആ പ്രണയ ലേഖനം ഓര്‍മ്മിക്കുമ്പോള്‍....
                                   
                              ഇത് ഒരു സന്കല്പ കഥയാണ്...

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. എന്റെ ക്ലാസ്സിലെ മനോഹരന്‍ എന്ന മൂന്നാം വര്‍ഷക്കാരന്‍ ഇന്റര്‍വെല്‍ സമയത്ത് പത്താം ക്ലാസ്സിന്റെ മര അഴികള്‍ക്കിടയിലൂടെ ‘ലെറ്റര്‍’ എന്ന് വിളിക്കുന്ന നാലായി മടക്കിയ കടലാസ്സ് കൊടുക്കുന്നതും ഏതോ വെളുത്ത കൈവിരലുകള്‍ അതു വാങ്ങുന്നതും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. ഒന്നു വായിക്കാന്‍ താ എന്ന എന്റെ നിരന്തര ശല്യപ്പെടുത്തലിന്റെ അവസാനം ഒരു ദിവസം അവളുടെ മറുപടി അവനെനിക്ക് കാണിച്ചു തന്നു. ചങ്ങമ്പുഴ കവിതകള്‍ പകര്‍ത്തിയ വരികള്‍ക്ക് ചുറ്റും ഐ.ലവ്.യു. എന്ന് പല വര്‍ണ്ണങ്ങളില്‍ കുനുകുനാ എഴുതിയിരുന്നു.

തുമ്പി എന്നു വിളിപ്പേരുള്ള വലിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ ആണ് മനോഹരന്‍ പ്രേമിച്ചിരുന്നത്. അവളും മനോഹരനും ഒന്നിച്ചു എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. തുമ്പി ജയിച്ച് പത്താം ക്ലാസ്സിലെത്തിയപ്പോഴും മനോഹരന്‍ എട്ടില്‍ തന്നെ തുടര്‍ന്നു. സ്കൂളിലെ ഏറ്റവും സുന്ദരിയായിരുന്നു തുമ്പി. അവളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ ക്ലാസ്സിന്റെ മുന്നില്‍ കൂടി വെറുതെ നടക്കുമായിരുന്നു. തുമ്പിയുടെ ക്ലാസ്സിലെ പിള്ളേര്‍ക്കൊക്കെ അവളുടെ കൂടെ പഠിക്കുന്നതിനാല്‍ വലിയ ഗമ ആയിരുന്നു.

മനോഹരന് തുമ്പി അയച്ചതു പോലെയുള്ള സാഹിത്യസൌരഭ്യമാര്‍ന്ന പ്രണയ ലേഖനം ഒരെണ്ണം കിട്ടാന്‍ ഞാനും കുറച്ചൊക്കെ ആഗ്രഹിച്ചു. സുന്ദരിമാരുടെ ഒരു ചിരി, ഒരു നോട്ടം പോലും ദിവസങ്ങളോളം ഭാരമില്ലാതെ നടക്കാന്‍ പ്രാപ്തമാക്കുന്ന കാലമായിട്ടും, പഠിക്കുന്ന കാര്യം വിട്ട് വേറൊന്ന് ചിന്തിക്കുവാന്‍ എന്റെ ഭൌതികത പലപ്പോഴും എന്നെ അശക്തനാക്കി. തിരമാലകള്‍ പോലെ കൂട്ടമായി നടന്നു വരുന്ന മുഴുപാവാ‍ടക്കാരികളെ കാണുമ്പോ തന്നെ വിറക്കുന്നതിനാല്‍ പ്രണയലേഖനം കൊടുക്കുന്നത് പോയിട്ട് അവരോടൊന്ന് മിണ്ടാന്‍ പോലും ആ നാളുകളില്‍ കഴിഞ്ഞില്ല.

അങ്ങനെ ആരെയും പ്രണയിക്കാതെയും ഒരു പ്രണയ ലേഖനം പോലുമെഴുതാതെയും എന്റെ സ്കൂള്‍ കാലം കഴിഞ്ഞു. മനോഹരന്‍ പിന്നെയും തോറ്റു പഠിപ്പ് മതിയാക്കി ബസ്സില്‍ ക്ലീനറായി ജോലി ചെയ്യാന്‍ തുടങ്ങി. തുമ്പി നിയമം പഠിക്കുവാന്‍ ദൂരെ എവിടേക്കോ പോയി. അവരുടെ പ്രണയം എങ്ങനെയാണ് അവസാനിച്ചതെന്നറിയില്ല. ഞാന്‍ സ്കൂളിനടുത്ത് തന്നെയുള്ള ഒരു പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആദ്യ വര്‍ഷത്തെ അപരിചിതത്വവും അമ്പരപ്പും കഴിഞ്ഞ് രണ്ടാം വര്‍ഷമായി. പഠിക്കാനുള്ള സമ്മര്‍ദ്ദ മതിലുകള്‍ എന്റെ മുന്നില്‍ ചെറുതായി. കാണുന്ന സുന്ദരികളോടെല്ലാം പ്രേമം തോന്നിത്തുടങ്ങി.

ഫസ്റ്റിയര്‍ ബാച്ചില്‍ ശ്രീദേവി എന്നൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. വെളുത്ത് വട്ട മുഖവും നീണ്ട മുടിയില്‍ തുളസിക്കതിരും ചൂടി വരുന്ന ഒരു തനി നാടന്‍ സുന്ദരി. അവള്‍ കണ്ണുകളില്‍ മഷിയെഴുതി കൈ നിറയെ കുപ്പി വളകളിടുമായിരുന്നു. അതിന്റെ കിലുകിലാരവം എപ്പോഴും അവളുടെ ആഗമനമറിയിക്കാന്‍ മുന്നേ നടന്നു. കുപ്പിവളകളോടുള്ള ഇഷ്ടം അവളെ എനിക്ക് പ്രിയങ്കരിയാക്കി. അവളെയോര്‍ത്ത് രാത്രികളില്‍ ഉറക്കമില്ലാതായി. കോളേജില്ലാത്ത പകലുകളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി. അവളെ എങ്ങനെയെങ്കിലും എന്റെ ഇഷ്ടംഒന്നറിയിക്കാന്‍ പല വട്ടം ശ്രമിച്ചെങ്കിലും അപകര്‍ഷത എനിക്ക് വിലങ്ങിട്ടു. ഒരു കത്ത് കൊടുക്കാമെന്നു വെച്ചാ അവളത് വാങ്ങുമെന്ന് ഉറപ്പുമില്ല. അത്രയ്ക്ക് ധൈര്യവുമെനിക്കുണ്ടായില്ല. ദിവസങ്ങള്‍ അങ്ങനെ യാതൊരു പുരോഗതിയുമില്ലാതെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി എനിക്ക് മറ്റൊരാളില്‍ നിന്നും പ്രണയ ലേഖനം കിട്ടാനിടയായത്.

കോളേജിലെ ക്ലാസ്സു കഴിഞ്ഞാല്‍ എനിക്ക് ടൈപ്പ് റൈറ്റിങ്ങിനും കൂടി പോകണമായിരുന്നു. എല്ലാവരും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോ ഞാന്‍ വിശപ്പ് സഹിച്ച് ടൈപ്പ് റൈറ്റിങ്ങ് മിഷ്യനുമായി ഗുസ്തി പിടിക്കുകയായിരിക്കും. കോളേജ് വിട്ട് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെല്ലുമ്പോ രാധാമണിയും അവിടെ ടൈപ്പ് ചെയ്യുന്നുണ്ടാവും. വെളുത്ത് മെലിഞ്ഞ് കാണാന് തരക്കേടില്ലാത്ത ഒരു കുട്ടി. കാണുമ്പോ ചിരിക്കും; എന്തെങ്കിലും സംസാരിക്കും എന്നല്ലാതെ കൂടുതല്‍ അടുപ്പമൊന്നും അവളുമായി ഉണ്ടായിരുന്നില്ല.

മാഷ് എന്തിനോ പുറത്തേക്ക് പോയ ഒരു ദിവസം ഞാനും രാധാമണിയും തനിച്ചായി. അവളുടെ സീറ്റ് എന്റെ നേരെ പിന്നില്‍ ചുമരരികിലായിരുന്നു. ഞങ്ങള്‍ക്കിടയിലുള്ള ജനല്‍ പടിയിലായിരുന്നു ഞാന്‍ എന്റെ കോളേജ് പുസ്തകങ്ങള്‍ വെച്ചിരുന്നത്. അവള്‍ കൈ നീട്ടി പുസ്തകങ്ങള്‍ എടുത്ത് മറിച്ചു നോക്കുന്നത് ഞാന്‍ ടൈപ്പ് ചെയ്യുന്നതിനിടയില്‍ കാ‍ണുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവളെന്റെ ചുമലില്‍ തൊട്ടു. ഞാന്‍ നോക്കിയപ്പോള്‍ അവള്‍ നീല നിറത്തിലുള്ള ഒരു മടക്കിയ കടലാസ്സ് എന്നെ കാണിച്ച് ആ നോട്ടു ബുക്കിലേക്ക് വെച്ചു. അനാദികാലം മുതല് ഞാന്‍ കൊതിച്ച കനിയാണ് എന്റെ നോട്ട് ബുക്കിലെന്ന് എനിക്ക് മനസ്സിലായി. നെഞ്ചിടിപ്പും കൈ വിറയലും കാരണം പിന്നീട് ഞാന്‍ അടിച്ചത് മുഴുവന് തെറ്റായിരുന്നു.

വീട്ടിലെത്തി ആരും കാണാതെ കത്തെടുത്ത് വായിച്ചു. നല്ല കൈയക്ഷരമായിരുന്നു അവളുടേത്. ഒട്ടും അക്ഷരതെറ്റുമില്ല. എന്നെ ഇഷ്ടമാണെന്നും എത്രയും പെട്ടെന്ന് മറുപടി കൊടുക്കണമെന്നും അതിലെഴുതിയിരുന്നു. പക്ഷേ ശ്രീദേവി ഉള്ളില്‍ നിറദീപമായി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ എനിക്ക് രാധാമണിയോട് താ‍ല്‍പ്പര്യം തോന്നിയില്ല. ശ്രീദേവിയുടെ സൌന്ദര്യത്തിന് മുന്നില്‍ രാധാമണി ഒന്നുമല്ലായിരുന്നു. അതു കൊണ്ട് അവളോട് എനിക്കൊന്നും തോന്നിയില്ല. പക്ഷേ രാധാമണി കാണുമ്പോഴൊക്കെ എന്നോട് കണ്ണുകളാല്‍ മറുപടി ചോദിക്കാന്‍ തുടങ്ങി. ഒന്നും പറയാതെ ഞാന്‍ ഒഴിഞ്ഞുമാറി നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ലേറ്റായി പോയി കുറച്ച് ദിവസം അവളെ കാണാതിരുന്നു. പക്ഷേ അവളതു മനസ്സിലാക്കി കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഏണിപ്പടിയില്‍ ഞാന് വരുന്നത് വരെ കാത്തു തീ പാറുന്ന നോട്ടത്തിനാലെന്നെ ശിരച്ഛേദം ചെയ്തു. പിന്നെ ഞാന്‍ ടൈപ്പിങ്ങ് രാവിലത്തേക്ക് മാറ്റി അവളെ ക്രൂരമായി ഒഴിവാക്കി. പിന്നെ അവളെ കണ്ടതേയില്ല.

ശ്രീദേവിയെ മറ്റാരും സ്വന്തമാക്കുന്നതിനു മുന്‍പ് എത്രയും പെട്ടെന്ന് അവളോട് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അതിനായി ഒരു ദിവസം ക്ലാസ്സ് വിട്ട ശേഷം കൂട്ടുകാരെയെല്ലാം ഒഴിവാക്കി അവള്‍ വരുന്നത് വരെ ഞാന്‍ കോളേജില്‍ കാത്തു നിന്നു. അന്നു അവളുടെ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. മൂന്നു പേരും എന്നോട് ചിരിച്ച് ക്ലാസ്സിലേക്ക് പോയി. പിള്ളേരൊക്കെ വന്നു തുടങ്ങുന്നതേയുള്ളു. ഇനിയും കാത്തു നില്‍ക്കാന്‍ വയ്യ. അവളെ തനിച്ച് പുറത്തേക്ക് വിളിച്ചിട്ട് കാര്യം പറയാം. ഇന്നു നടന്നില്ലെങ്കില്‍ മരിച്ചു പോകുമെന്ന അവസ്ഥയില്‍ കിട്ടുന്ന ഒരു ധൈര്യത്തോടെ ഞാന്‍ അബോധാവസ്ഥയില്‍ അവളുടെ ക്ലാസ്സിലേക്ക് നടന്നു.

ശ്രീദേവിയുടെ മടിയിലുള്ള പുസ്തകത്തില്‍ നോക്കി മൂന്നു പേരും വായിക്കുകയാണ്. ഞാന്‍ നടന്ന് മുന്നിലെത്തിയത് അതില്‍ ലയിച്ചതിനാല്‍ അവര്‍ കണ്ടില്ല. ഞാന്‍ വിറക്കുന്ന കൈകള്‍ രണ്ടും ഡെസ്കില്‍ വെച്ച് അവളെ വിളിക്കാന്‍ നോക്കി. പെട്ടെന്ന് അവര്‍ വായിക്കുന്ന പുസ്തകം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒന്നും പറയാനാവാതെ ഞാന്‍ പുറത്തേക്ക് നടന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വഭാവ സങ്കല്‍പ്പങ്ങളില്‍ കരിനിഴലായി ആ കാഴ്ച. അവളെപ്പറ്റി കണ്ട സ്വപ്നങ്ങളൊക്കെ തകര്‍ന്നു പോയി. പിന്നീടൊരിക്കലും അവളോട് പഴയ ഇഷ്ടം തോന്നിയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി പത്രമാഫീസില്‍ എന്റെ മുന്നില്‍ ഒരു ചരമ ഫോട്ടോയുമായി ഒരു ചെറുപ്പക്കാരന്‍ എത്തി. വൈകി വരുന്നവര്‍ക്ക് കൊടുക്കുന്ന പതിവ് അവഗണനയോടെ ഞാന്‍ അയാളുടെ മുഖത്ത് നോക്കാതെ മാറ്റര്‍ വായിച്ച ശേഷം പിറകില്‍ പേരെഴുതാനായി ഫോട്ടോ എടുത്തു. മുല്ലപ്പൂ മാലയും സ്വര്‍ണ്ണാഭരണങ്ങളുമണിഞ്ഞ ഒരു ചെറുപ്പക്കാരിയുടെ കല്യാണ ദിവസമെടുത്ത ചിത്രമായിരുന്നു അത്. പെട്ടെന്ന് ആ മുഖം എവിടെയോ കണ്ട പോലെ എനിക്ക് തോന്നി. ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതു രാധാമണിയായിരുന്നു… നെഞ്ചിലൂടെ പറന്ന മിന്നല്‍പ്പിണരിലുണ്ടായ നടുക്കം മറച്ച് ഞാന് അയാളോട് ചോദിച്ചു.

“ഇവര് എങ്ങനെയാണ് മരിച്ചത്?...”“തീ കൊളുത്തി ആത്മഹത്യ ചെയ്തതാ…” അയാള്‍ പറഞ്ഞു.

ഓര്‍മ്മകളില്‍ ടൈപ്പ് റൈറ്ററിന്റെ പെരുമ്പറ മുഴങ്ങി... നീലക്കടലാസ്സില്‍ കറുത്ത മഷികളിലെഴുതിയ അക്ഷരങ്ങളെന്റെ മനസ്സിലേക്കോടിയെത്തി. എന്റെ കണ്ണുകള്‍ ഈറനാവുന്നത് അയാളില്‍ നിന്നു ഞാന്‍ മറച്ചു പിടിച്ചു. അവളെവിടെ എന്നു ഒരിക്കലും ഞാന്‍ അറിയുക പോലുമില്ലെന്നിരിക്കെ എന്തു കൊണ്ടായിരിക്കണം ആ വാര്‍ത്ത എന്റെ കൈകളില്‍ തന്നെ എത്തി ചേര്‍ന്നത്? അത്രമേല്‍ തീവ്രമാ‍യിരുന്നോ അവളുടെ സ്നേഹ സങ്കല്‍പ്പങ്ങള്‍! ജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം.

പ്രിയപ്പെട്ട രാധാമണീ, ദുരിതപഥങ്ങള്‍ താണ്ടി നീ നടന്നു പോയ വഴിയിലൂടെ പിന്തുടര്‍ന്ന് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ എന്റെ കൈയ്യില്‍ നിനക്കു തരാന്‍ ഒരു മറുപടിയുണ്ടായിരിക്കും.
                                                                                                                                 മുഹമ്മദ് സാദിഖ്...

പ്രിയപ്പെട്ട .................. എനിക്കറിയില്ല ഇങ്ങനെയൊരു കത്ത് നിനക്കയക്കുന്നത് ശരിയാണോ എന്ന്..പക്ഷേ.. ഞാനിത് നിന്നോട് പറയാതെ പോയാല്‍ എന്‍റ്റെ മനസ്സില്‍ എന്നും അതൊരു കുറ്റബോധമായി കിടക്കും..നമ്മുടെ നല്ല സുഹ്യത്ത് ബന്ധത്തിനിടക്ക്..എവിടെ വെച്ചോ, എപ്പോഴോ.,എങ്ങിനയോ...എനിക്ക് നിന്നോട് സൌഹ്യദത്തിനേക്കാള്‍ അപ്പുറത്ത് ഒരു സ്നേഹം തോന്നിപ്പോയി..,തെറ്റാണെന്ന് എനിക്കറിയാം.ഒരു നല്ല സുഹ്യത്തിനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വലിയ തെറ്റ്... അത് കെണ്ട് തന്നെയാണ് ഞാന്‍ ഇത് നിന്നോട് തുറന്ന് പറയുന്നത്..എനിക്ക് വേണമെങ്കില്‍ നിന്നോടുള്ള സ്നേഹം മറച്ച് വെച്ച് സൌഹ്യദം അഭിനയിക്കാമായിരുന്നു.പക്ഷെ അത് ഞാന്‍ നിന്നോട് ചെയ്യുന്ന വലിയ വഞ്ചന ആയിരിക്കും.എനിക്കറിയാം നിനക്കെന്നെ ഇഷ്ടമല്ല എന്ന് ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയില്ല എന്നും....പക്ഷേ...എനിക്ക് സ്നേഹിക്കാലോ തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ദുരെ ഇരുന്നെങ്കിലും നിന്നെ സ്നേഹിക്കാലോ അതിന്‍ ആരുടെയും അനുവാദം വേണ്ടല്ലോ., നിനക്ക് എന്നോട് ദേഷ്യം തോന്നും എന്നറിയാം പക്ഷേ ഞാനിത് തുറന്ന് പറയാന്‍ കാരണം നമുക്കാരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ അതു തുറന്ന് പറയണം അല്ലങ്കില്‍ ചിലപ്പോള്‍ അറിയാതെ പോയാലോ., കാരണം അറിയാത്ത ഇഷ്ട ങ്ങളൊക്കെ നഷ്ടങ്ങളാണ്... പിന്നെ പിന്നെ.,. ഒരിക്കലും തിരിച്ച് കിട്ടാത്ത നഷ്ടങ്ങള്‍., ഫ്രന്‍ഷിപ്പ് അഭിനയിച്ച് എന്‍റ്റെ മനസ്സാക്ഷിയെ വഞ്ചിക്കാന്‍ എനിക്ക് കഴിയില്ല. എന്നെ സ്നേഹിക്കണം എന്ന് ഒരിക്കലും ഞാന്‍ നിന്നോട് പറയില്ല. എനിക്കതിനുള്ള യോഗ്യതയില്ല എന്ന് എനിക്കറിയാം,, പക്ഷേ നിന്നെ സ്നേഹിക്കരുത് എന്ന് മാത്രം നീ എന്നോട് പറയരുത്.. പൂക്കള്‍ ഉണങ്ങിക്കഴിഞാല്‍ കൊഴിഞ് വീഴാറല്ലേ ഉള്ളൂ... അതാരുടേയും കാലില്‍ തറച്ച് കയറാറില്ലല്ലോ.... ഈ കത്ത് വായിച്ച് കഴിയുന്നതോടെ നീ ഞാനുമായുള്ള എല്ലാ ഫ്രണ്ട്ഷിപ്പും അവസാനിപ്പിക്കും എന്നറിയാം. പിന്നെ ഒരിക്കലും എന്നോട് സംസാരിക്കില്ലെന്നും..പക്ഷേ നിന്‍റ്റെ മുമ്പില്‍ അഭിനയിക്കുന്നതിലും ഞാനിഷ്ടപ്പെടുന്നത് ഇതാണ്... നീ എന്നെ വെറുത്താല്‍ പോലും..എനിക്കറിയാം ഇതെന്‍റ്റെ തോല്‍വിയാണെന്ന്..പക്ഷേ ജീവിതം തന്ന ദൈവത്തിനു മുമ്പില്‍ അവസാനം ജയിച്ചു എന്ന് പറയാന്‍ ഇടയ്ക്ക് ഒക്കെ മനുഷ്യരുടെ അടുത്ത് തോല്‍ക്കുന്നത് നല്ലതാ..അല്ലെങ്കിലും ആശിക്കുന്നത് കിട്ടാറില്ലല്ലോ.. കിട്ടിയതില്‍ സന്തോഷമുണ്ടാവില്ല. സന്തോഷം തരുന്നത് സ്ഥിരമായി ഉപയോഗിക്കാനും പറ്റില്ല., എന്നാല്‍ എന്നെന്നേക്കുമായ് കയ്യില്‍ കിട്ടുന്നതോ പെട്ടൊന്ന് മടുക്കുകയും ചെയ്യും..നമ്മുടെയൊക്കെ ഇത്തിരി പോന്ന ജീവിതം ഇത്രയൊക്കെയല്ലേ ഉള്ളൂ.... സോ ഞാന്‍ വിട വാങ്ങുകയാണ്.. എന്‍റ്റെ വാക്കുകള്‍ നിന്നെ വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ സോറി.. എന്ന് നിന്‍റ്റെ ..................